ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഗൾഫ് മാധ്യമം ബഹ്റൈൻ സോഷ്യൽമീഡിയ കോഓഡിനേറ്റർ അമീർ സാദിഖിന് ബഹ്റൈനിലെ മലയാളി മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകി.ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ മീഡിയ ഫോറത്തിന്റെ ഉപഹാരം അമീർ സാദിഖിന് കൈമാറി. ചടങ്ങിൽ പ്രദീപ് പുറവങ്കര, ജലീൽ അബ്ദുല്ല, അൻവർ മൊയ്തീൻ, ഷാഫി മുഹമ്മദ്, ഫായിസ് അബൂബക്കർ, തോമസ് ജെ മാത്യു , ശുഭ എന്നിവർ സന്നിഹിതരായിരുന്നു.കഴിഞ്ഞ രണ്ട് വർഷക്കാലം ബഹ്റൈനിലെ മാധ്യമ സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ലഭിച്ച ആത്മാർത്ഥമായ സഹകരണത്തിനും പിന്തുണയ്ക്കും അമീർ എല്ലാവർക്കും നന്ദി അറിയിച്ചു.
