ഷാരോൺ വധക്കേസിലെ വിധി ഷാരോണിന്റെ മാതാപിതാക്കൾ കേട്ടത് പൊട്ടിക്കരച്ചിലോടെയായിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ വെറുതെ വിട്ടതിൽ മേൽക്കോടതിയെ സമീപിക്കുമെന്നു ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു. ഗ്രീഷ്മക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നും കുടുംബം വിശ്വസിക്കുന്നത് .വിധി കേൾക്കാൻ ഷാരോണിന്റെ പിതാവ് ജയരാജും മാതാവ് പ്രിയയും കോടതിയിലേക്ക് പോയില്ല.
ഗ്രീഷ്മ കുറ്റക്കാരി എന്ന് കണ്ടെത്തിയത് സന്തോഷം ഉണ്ടെന്നും, ഗ്രീഷ്മയുടെ മാതാവിനെ വെറുതെ വിട്ടതിൽ തുടർ നിയമ നടപടി സ്വീകരിക്കുമെന്നും പിതാവ് ജയരാജ് പറഞ്ഞു.പൊലീസും മാധ്യമങ്ങളും തങ്ങൾക്കൊപ്പം നിന്നെന്ന് ഷാരോണിൻ്റെ മാതാവ് പ്രിയ പറഞ്ഞു. ഏറ്റവും പരമാവധി ശിക്ഷ തന്നെ ഗ്രീഷ്മക്ക് ലഭിക്കുമെന്നും പ്രതീക്ഷയുണ്ടെന്നും മാതാവ് പ്രതികരിച്ചു . നാളെ ശിക്ഷാവിധി കൂടി പുറത്തുവന്നശേഷം തുടർ നിയമ നടപടികൾ സ്വീകരിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം.

