ഗുരുദേവ സോഷ്യൽ സൊസൈറ്റി ശ്രീനാരായണഗുരുദേവൻ്റെ 96 മത് മഹാസമാധി ദിനം ആചരിച്ചു.

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റി ശ്രീനാരായണഗുരുദേവൻ്റെ 96 മത് മഹാസമാധി ദിനം ആചരിച്ചു.

ഗുരുദേവ സോഷ്യൽ സൊസൈറ്റി ശ്രീനാരായണഗുരുദേവൻ്റെ 96 മത് മഹാസമാധി ദിനം ആചരിച്ചു.


സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ശ്രീനാരായണ ഗുരുദേവൻ്റെ 96 മത് മഹാസമാധി ദിനം സൊസൈറ്റി ഹാളിൽ”ഗുരു പൗർണമി” എന്ന പേരിൽ പ്രമുഖ വാഗ്മിയും, അധ്യാപകനും, പ്രഭാഷകനുമായ ശ്രീ. ബിജു പുളിക്കലേടത്ത് വിശിഷ്ട അതിഥിയായി നേതൃത്വം നൽകി കൊണ്ട് മൂന്നുദിവസം നീണ്ടു നിന്ന പ്രഭാഷണ പരമ്പരയോടുകൂടി ആചരിച്ചു.

ഗുരുവിൻ്റെ സന്ദേശങ്ങൾ ഗുരുഭക്തരിലേക്ക് പകർന്നു നൽകിക്കൊണ്ട് ഗുരുദേവ വിശ്വാസികളെ അദ്ദേഹത്തിൻ്റെ ശബ്ദമാധുര്യത്തിൽ ഗുരുദേവൻ്റെ വചനങ്ങളും, കൃതികളും, വിവരിച്ച് ജി എസ് എസ്  നെ ഭക്തി സാന്ദ്രമാക്കുകയും ഭക്തിയും വിശ്വാസവും ഉളവാക്കുന്ന വാക്കുകൾ കൊണ്ട് വിശ്വാസികൾക്ക് ഗുരുവിനെ കൂടുതൽ അറിയാൻ പ്രേചോദനം നൽകുകയും ചെയ്യുന്ന ഒരു പ്രഭാഷണപരമ്പര അദ്ദേഹം നടത്തുകയുണ്ടായി.

നൂറുകണക്കിന് ഭക്തർ പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ വിശിഷ്ട അതിഥിയെ പൊന്നാട അണിയിച്ച് ആദരിച്ചു സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് ഉപഹാരം നൽകുകയും മറ്റു ഡി ബി അംഗങ്ങൾ ആശംസകൾ അറിയിക്കുകയും ചെയ്തു വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും അറിയിച്ചു സംസാരിച്ചു.

വരും ദിവസങ്ങളിൽ കൂടുതൽ ജനോപകാരപ്രദമായ പരിപാടികളും, നവരാത്രി ആഘോഷവും, വിദ്യാരംഭവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Leave A Comment