ഗേറ്റ് വേ ഗൾഫി’ന്റെ നാലാം പതിപ്പ് നവംബർ 1,2 തീയതികളിൽ ബഹ്റൈനിൽ നടക്കും .ആഗോള പങ്കാളിത്തങ്ങളെ പുനർനിർ വചിക്കുക, സുസ്ഥിര വളർച്ചയ്ക്ക് ഊർജ്ജം പകരുക’ എന്ന പ്രമേയത്തിൽ ഫോർ സീസൺസ് ഹോട്ടൽ ബഹ്റൈൻ ബേയിൽ ആണ് നാലാം പതിപ്പ് സംഘടിപ്പിക്കുക .മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ദീർഘവീക്ഷണമുള്ള സിഇഒമാർ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ ഇതിൽ പങ്കെടുക്കും.ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റങ്ങൾ, ഊർജ്ജ സംവിധാനങ്ങളിലെ പരിവർത്തനം, സാങ്കേതിക മാറ്റങ്ങളുടെ വേഗത എന്നിവയ്ക്കിടയിൽ, ലോക സമ്പദ്വ്യവസ്ഥയുടെ ഭാവി നിർണ്ണയിക്കുന്ന തന്ത്രപരമായ ബന്ധങ്ങൾ,ഉയർന്നുവരുന്ന അവസരങ്ങൾ എന്നിവയെക്കുറിച്ച് ഫോറം ചർച്ച ചെയ്യും.
