ഹാർട്ട്‌ ബഹ്‌റൈൻ ഏഴാം വാർഷികമാഘോഷിച്ചു

ഹാർട്ട്‌ ബഹ്‌റൈൻ ഏഴാം വാർഷികമാഘോഷിച്ചു


ഹാർട്ട്‌ ബഹ്‌റൈൻ ഏഴാം വാർഷികം ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ ആഘോഷിച്ചു.

ബഹ്‌റൈൻ പാർലമെന്റ് സ്പീക്കർ ഹിസ് എക്സലൻസി അഹ്‌മദ്‌ ക്വരാട്ട മുഖ്യ അതിഥിയായി പങ്കെടുത്ത പരിപാടിയിൽ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരത് ആശംസകൾ അറിയിച്ചു.

7 മണിക്ക് നടന്ന ഔദ്യോഗിക ചടങ്ങിലേയ്ക്ക് സോപാനം വാദ്യകലാ സംഘത്തിന്റെ ചെണ്ടമേളത്തിന്റെയും ഹാർട്ടിലെ കൊച്ചുകുട്ടികളുടെ താലപ്പൊലിയുടെയും അകമ്പടിയോടെയാണ് വിശിഷ്ട അഥിതികളെ വേദിയിലേയ്ക്ക് വരവേറ്റത് ‘ ഹാർട്ട്‌ ഭാരവാഹി കാസിം കല്ലായി അധ്യക്ഷത വഹിച്ച ചടങ്ങിന് വിജു രവീന്ദ്രൻ സ്വാഗതവും, ഷീബാ സുനിൽ കുമാർ നന്ദിയും രേഖപെടുത്തി. വർണ്ണാഭമായ ചടങ്ങിൽ ഹാർട്ട്‌ ഫെസ്റ്റിനു കുട്ടികളെ ഡാൻസ് പരിശീലിപ്പിച്ച ടീച്ചേഴ്സിനും, പ്രോഗ്രാം കോർഡിനേറ്റെഴ്സിനും മുഖ്യ അഥിതികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു.വൈകുന്നേരം 4 മണിക്ക് ഗ്രൂപ്പ്‌ അംഗങ്ങളുടെ ഫാഷൻ ഷോ യോടുകൂടി ആരംഭിച്ച കലാസന്ധ്യ BKS, WOW MOM ടൈറ്റിൽ വിന്നർ സൗമ്യ സജിത്തിന്റെയും സാത്വിക സജിത്തിന്റെയും പ്രകടനം,ഹാർട്ട്‌ അംഗങ്ങൾ ഉൾപ്പെട്ട ടീം സ്വസ്തി അവതരിപ്പിച്ച ക്ഷണിക്കപ്പെടാത്ത അഥിതി എന്ന രംഗാവിഷ്‌കരം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.

ആളുകളുടെ പങ്കാളിത്തം കൊണ്ടും, സാബുവിന്റെ നേതൃത്വത്തിൽ രാഹുൽ, ദിവ്യ, സൗമ്യ എന്നിവരുടെ അവതരണ മികവ് കൊണ്ടും ഹാർട്ട്‌ ഫെസ്റ്റ് ശ്രെദ്ധേയമായി.

Leave A Comment