കേന്ദ്ര സർക്കാർ ജീവനക്കാരുടെ വീട്ടുവാടക അലവൻസിൽ വൻ വർധനവ്

  • Home-FINAL
  • Business & Strategy
  • കേന്ദ്ര സർക്കാർ ജീവനക്കാരുടെ വീട്ടുവാടക അലവൻസിൽ വൻ വർധനവ്

കേന്ദ്ര സർക്കാർ ജീവനക്കാരുടെ വീട്ടുവാടക അലവൻസിൽ വൻ വർധനവ്


ന്യൂഡൽഹി: അടിസ്ഥാന ശമ്പളം വർധിക്കുന്നതോടെ എച്ച്ആർഎ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളിലും കാര്യമായ വർധന പ്രതീക്ഷിക്കാം. ജീവനക്കാരുടെ കയ്യിൽകിട്ടുന്ന തുകയിലും വിരമിക്കൽ ആനുകൂല്യത്തിലും കാര്യമായ വർധനവുണ്ടാകും.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിൽ ഇത്തവണ വീട്ടുവാടക അലവൻസിൽ കാര്യമായ വർധനവുണ്ടാകാൻ സാധ്യത. അടിസ്ഥാന ശമ്പളവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ശമ്പള പരിഷ്‌കരണത്തിനായി പരിഗണിക്കുന്ന ‘ഫിറ്റ്‌മെന്റ് ഫാക്ടർ’ വഴിയുണ്ടാകുന്ന ഏത് വർധനവും ജീവനക്കാരുടെ മാസവരുമാനത്തിൽ കാര്യമായ മാറ്റമുണ്ടാക്കും. മെട്രോ നഗരങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അധികനേട്ടവും ലഭിക്കും.

അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമായാണ് എച്ച്ആർഎ കണക്കാക്കുന്നത്. അതിനാൽ, പുതിയ ശമ്പള കമ്മീഷൻ ശുപാർശകൾ പ്രകാരം അടിസ്ഥാന ശമ്പളം കൂടുമ്പോൾ എച്ചആർഎയിൽ മാറ്റംവരുത്തിയില്ലെങ്കിൽ പോലും ജീവനക്കാർക്ക് ലഭിക്കുന്ന തുകയിൽ കാര്യമായ വർധനവുണ്ടാകും. അടിസ്ഥാന ശമ്പളം ഉയരുന്നതോടെ അതിനെ ആശ്രയിച്ചിരിക്കുന്ന അലവൻസുകളും വർധിക്കും. അടിസ്ഥാന ശമ്പളം പുനർനിർണയിക്കാൻ ഉപയോഗിക്കുന്നതാണ് ഫിറ്റ്മെന്റ് ഫാക്ടർ. ഇത് എത്രത്തോളം ഉയരുന്നുവോ, അത്രത്തോളം എച്ച്ആർഎയും കൂടും.

Leave A Comment