സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ

  • Home page
  • Business & Strategy
  • സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ


ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഹിതയ ബഹ്‌റൈന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവും സംഘടിപ്പിച്ചു. അവാലിയിലെ മൊഹമ്മദ് ജലാൽ കോൺട്രാക്റ്റിംഗ് കമ്പനിയുടെ തൊഴിൽ സ്ഥലത്ത് വെച്ചാണ് പരിപാടി നടന്നത്.​കഠിനമായ വേനൽച്ചൂടിൽ ജോലി ചെയ്യുന്ന നൂറോളം തൊഴിലാളികൾക്ക് ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. വേനൽകാലത്ത് ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ആരോഗ്യ മുൻകരുതലുകളെക്കുറിച്ചും നിർജലീകരണം (Dehydration) തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചടങ്ങിൽ അവബോധം നൽകി.

​പ്രവാസലോകത്ത് കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഹിതയ ഭാരവാഹികൾ പറഞ്ഞു. പരിപാടി വിജയകരമായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും, അനുമതി നൽകിയ കമ്പനി അധികൃതർക്കും ഹിതയ ഭാരവാഹികൾ ചടങ്ങിൽ നന്ദി അറിയിച്ചു.

Leave A Comment