ബഹ്റൈനിലെ ജീവകാരുണ്യ സംഘടനയായ ഹോപ്പ് ബഹ്റൈൻ (H.O.P.E – Hold On Pain Ends) സംഘടിപ്പിച്ച പതിനൊന്നാമത് രക്തദാന ക്യാമ്പിൽ 85 പേർ രക്തം ദാനം ചെയ്തു.ഒക്ടോബർ 23 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 12 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ബ്ലഡ് ബാങ്കിൽ വെച്ചാണ് ക്യാമ്പ് നടന്നത്. സൽമാനിയ ആശുപത്രി അധികൃതരുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

“രക്തദാനം മഹാദാനം” എന്ന സന്ദേശമുയർത്തി നടത്തിയ ക്യാമ്പിൽ വിവിധ പ്രവാസി സംഘടനകളിൽ നിന്നും സാമൂഹിക പ്രവർത്തകരും യുവാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.ഹോപ്പ് ബഹ്റൈൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് വൻ വിജയമാക്കിയ എല്ലാ രക്തദാതാക്കൾക്കും, സൽമാനിയ ബ്ലഡ് ബാങ്ക് ജീവനക്കാർക്കും, സന്നദ്ധ പ്രവർത്തകർക്കും സംഘാടകർ നന്ദി അറിയിച്ചു.

ക്യാമ്പിന്റെ വിജയത്തിനായി ശ്യാംജിത്ത്, ഷൈജു, ജയേഷ് എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു, കൂടാതെ ഹോപ്പ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ പൂർണ പിന്തുണയും ഇതിന്റെ വിജയത്തിനായി ഉണ്ടായിരുന്നു.
