ഒരുക്കങ്ങൾ പൂർത്തിയായി, ഹോപ്പിന്റെ പത്താം വാർഷികം ഇന്ന് ഇന്ത്യൻ ക്ലബ്ബിൽ

  • Home-FINAL
  • Business & Strategy
  • ഒരുക്കങ്ങൾ പൂർത്തിയായി, ഹോപ്പിന്റെ പത്താം വാർഷികം ഇന്ന് ഇന്ത്യൻ ക്ലബ്ബിൽ

ഒരുക്കങ്ങൾ പൂർത്തിയായി, ഹോപ്പിന്റെ പത്താം വാർഷികം ഇന്ന് ഇന്ത്യൻ ക്ലബ്ബിൽ


ദുബൈയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ്‌ താമരശേരിയും, ബഹ്‌റൈനിലെ നിരാലംമ്പരുടെ തോഴനായിരുന്ന ചന്ദ്രൻ തിക്കോടിയും, പ്രശസ്‌ത വയലിനിസ്റ്റ് അപർണ്ണ ബാബുവും ബഹ്‌റൈനിലെത്തി. ഒരുക്കങ്ങളെല്ലാം പൂർത്തിയാത്തതായി ഹോപ്പിന്റെ പ്രസിഡൻറ് ഷിബു പത്തനംതിട്ടയും, സെക്രെട്ടറി ജയേഷ് കുറുപ്പും അറിയിച്ചു. സുബി ഹോംസിന്റെ ബാനറിൽ ഇന്ത്യൻ ക്ലബ്ബിൽ വച്ചാണ് ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻറെ പത്താം വാർഷികാഘോഷം. വൈകിട്ട് 7.00 മണിമുതൽ ആരംഭിക്കുന്ന പ്രോഗ്രാമിൽ പ്രശസ്‌ത വയലിനിസ്റ്റ് അപർണ ബാബുവിന്റെ വയലിൻ ഫ്യൂഷനും, ഹോപ്പിന്റെ സുവനീർ പ്രകാശനവും ഉണ്ടായിരിക്കും.

Leave A Comment