ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.

റോയൽ കോർട്ടിൽ നടന്ന കൂടിക്കാഴ്ചയിൽ ,കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ,പ്രാദേശിക സുരക്ഷയും , യോഗത്തിൽ ചർച്ചയായി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം പ്രശംസനീയം എന്നും വിവിധ മേഖലകളിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഹമ്മദ് രാജാവ് വ്യക്തമാക്കി. ഇറാൻ നടത്തിയ ആക്രമണ സമയത്ത് ഇന്ത്യ ബഹ്റൈന് നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ഹമദ് രാജാവ് നന്ദി രേഖപ്പെടുത്തി. കൂടാതെ അന്താരാഷ്ട്ര തലത്തിൽ സമാധാനം കൈവരിക്കാൻ ഇന്ത്യൻ നടത്തുന്ന പ്രവർത്തനങ്ങളെയും ഹമദ് രാജാവ് അഭിനന്ദിച്ചു തനിക്കു നൽകിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിയ ഡോക്ടർ എസ് ജയശങ്കർ , ഇന്ത്യൻ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ആശംസകൾ രാജാവിനെ അറിയിക്കുകയും,ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വളർച്ചയുടെ പാതയിൽ ആണെന്ന് വ്യക്തമാക്കുകയും ചെയ്തു. സന്ദർശന വേളയിൽ ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായും മന്ത്രി ആശയവിനിമയം നടത്തി.
