ഇന്ത്യൻ ക്ലബ്ബിന്റെ ‘ആവണി 2026’ ഓണാഘോഷ പരിപാടികൾ സമാപിച്ചു. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ ഒൻപതു വരെ നടന്ന ആഘോഷങ്ങളുടെ സമാപന ദിവസം പ്രശസ്തനായ സദ്യ വിദഗ്ധൻ ജയൻ സുകുമാരപിള്ളയുടെ നേതൃത്വത്തിൽ ക്ലബ്ബ് അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ സദ്യയിൽ 29 തരം പരമ്പരാഗത വിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ക്ലബ്ബ് അംഗങ്ങൾക്കും അതിഥികൾക്കും ആ ഒരുക്കിയ പരിപാടിയിൽ മൂവായിരത്തോളം പേർ പങ്കെടുത്തു.പാട്ട് ഫാമിലി’യിലെ പ്രശസ്തരായ കലാകാരന്മാരും ഷഹീർ മൊയ്ദു പൂളക്കത്തും നയിച്ച മെഗാ മ്യൂസിക്കൽ ഷോ അരങ്ങേറിയിരുന്നു.ആഘോഷപരിപാടി വൻ വിജയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച എല്ലാ സ്‌പോൺസർമാർക്കും ഇന്ത്യൻ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.
