ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ജനസഭ സംഘടിപ്പിക്കും. ‘യംഗ് ഇന്ത്യ: സ്ട്രോങ്ങ് ഡെമോക്രസി’ എന്ന പ്രമേയത്തിൽ സൽമാബാദ് സുന്നി സെന്ററിൽ സംഘടിപ്പിടിക്കുന്ന ജനസഭ അഗസ്ത് 14 വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ആരംഭിക്കും.ഐ. സി. എഫ് ഇന്റർനാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ: എം. സി. അബ്ദുൽ കരീം പ്രമേയ പ്രഭാഷണം നടത്തും. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.ഇത് സംബന്ധമായി ഐ സി എഫ് നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പരിപാടികൾക്ക് അന്തിമ രൂപം നൽകി. കെ. സി സൈനുദ്ധീൻ സഖാഫി, ശമീർ പന്നൂർ, അബ്ദുൽ ഹകീം സഖാഫി, റഫീക്ക് ലത്വീഫി വരവൂർ, സി എച്ച് അശ്റഫ് , ഫൈസൽ ചെറുവണ്ണൂർ, ശംസുദ്ധീൻ സുഹ് രി സംബന്ധിച്ചു.
