ഐ.സി എഫ് ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഐ.സി എഫ് ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

ഐ.സി എഫ് ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു


ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ബഹ്റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ .വിപുലമായി ആഘോഷിച്ചു. ബഹ്റൈനിലെ വിവിധ റീജിയൻ കേദ്രങ്ങളിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച പരിപാടികളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.

ഉമ്മുൽ ഹസം റീജിയൻ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷപരിപാടി ൾ ഉമ്മുൽ ഹസം റീജിയൻ പ്രസിഡന്റ് അബ്ദു റസാഖ് ഹാജി യുടെ അധ്യക്ഷതയിൽ സിദ്ദീഖ് മാസ് ഉദ്ഘാടനം ചെയ്തു. നസീഫ് അൽ ഹസനി ഉദ്ബോധനം നടത്തി. മുസ്തഫ പൊന്നാനി. സ്വാഗതവും അസ്‌കർ താനൂർ നന്ദിയും പറഞ്ഞു.ഫ്ലാഗ് കളറിംഗ്, ഫ്ലാഗ് ഡ്രോയിങ് ആൻഡ് കളറിംഗ്, ബഹ്റൈൻ, എസ് എ റൈറ്റിംഗ്,ക്വിസ് കോമ്പറ്റീഷൻ എന്നീ മത്സരങ്ങളും നടത്തി.

സൽമാബാദ് മജ്മഉതഅലീമിൽ ഖുർആൻ മദ്രസ്സയിൽ സദർ മുഅല്ലിം അബ്ദു റഹീം സഖാഫി ഉദ്ഘാടനം ചെയ്തു. റീജിയൻ ജനറൽ സെക്രട്ടറി അബ്ദുള്ള രണ്ടത്താണി സന്ദേശ പ്രഭാഷണം നടത്തി. ഹംസ ഖാലിദ് സഖാഫി, സഹീർ ഫാളിലി, ശഫീഖ് മുസ്ലിയാർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ ദേശീയ ഗാനാലാപനവും ഫ്ലാഗ് റൈസിങ്ങും നടന്നു.

മനാമ മജ്മഉ തഅലീമിൽ ഖുർആൻ മദ്റസയുടെ ആഭിമുഖ്യത്തിൽ സുന്നി സെന്ററിൽ നടന്ന ദേശീയ ദിനാഘോഷ പരിപാടികൾക്ക് സയ്യിദ് അസ്ഹർ അൽ ബുഖാരി, ഹുസൈൻ സഖാഫി കൊളത്തൂർ, മുഹമ്മദ് സഖാഫി ഉളിക്കൽ, അഷ്‌റഫ്‌ രാമത്ത്, ഷംസു മാമ്പ, അസീസ് ചെരുമ്പ, സലാം പെരുവയൽ, പി.ടി അബ്ദുറഹ്മാൻ, ഷഫീഖ് പൂക്കയിൽ, ബഷീർ ഷൊർണൂർ എന്നിവർ നേതൃത്വം നൽകി. മദ്റസ വിദ്യാർത്ഥികൾക്കായി വിവിധയിനം കലാപരിപാടികൾ സംഘടിപ്പിച്ചു.

Leave A Comment