പ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ഐ.സി. എഫ് ബഹ്റൈൻ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി സൽമാബാദ് റീജിയൻ കമ്മിറ്റി മദ്ഹു റസൂൽ സമ്മേളനം സംഘടിപ്പിച്ചു. തിരുവസന്തം-1500 എന്ന ശീർഷകത്തിൽ അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അബ്ദുറഹിം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. ഇന്റർനാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ.എം. സി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തി. ശൈഖ് മുൻളിർ ദർവീശ്, അബൂബക്കർ ലത്വീഫി, അബ്ദുൾ സലാം മുസ്ല്യാർ, എന്നിവർ പ്രസംഗിച്ചു ഉസ്മാൻ സഖാഫി, റഫീക്ക് ലത്വീഫി വരവൂർ, ശിഹാബുദ്ധീൻ സിദ്ദീഖി, ശംസുദ്ധീൻ സുഹ് രി, നസീഫ് അൽ ഹസനി, സുലൈമാൻ ഹാജി എന്നിവർ സംബന്ധിച്ച സമ്മേള വേദിയിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ശമീർ പന്നൂർ നേതൃത്വം നൽകി.
സമ്മേളനത്തിന് മുന്നോടിയായി നടന്ന മൗലിദ് പാരായണത്തിന് അബ്ദുൽ സലാം മുമ്പ്യാർ കോട്ടക്കൽ, ഹംസ ഖാലിദ് സഖാഫി, ഹാഷിം മുസ്ല്യാർ , ഷഫീഖ് മുസ്ല്യാർ , റഹീം താനൂർ, അഷ്റഫ് കോട്ടക്കൽ നേതൃത്വം നൽകി. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും വൈ:കെ. നൗഷാദ് നന്ദിയും പറഞ്ഞു.

