ഐ സി എഫ് ലവ് ലൈഫ് നോ ഡ്രഗ്‌സിന് ചീഫ് വിപ്പ് ആശംസകള്‍ നേര്‍ന്നു

  • Home page
  • Business & Strategy
  • ഐ സി എഫ് ലവ് ലൈഫ് നോ ഡ്രഗ്‌സിന് ചീഫ് വിപ്പ് ആശംസകള്‍ നേര്‍ന്നു

ഐ സി എഫ് ലവ് ലൈഫ് നോ ഡ്രഗ്‌സിന് ചീഫ് വിപ്പ് ആശംസകള്‍ നേര്‍ന്നു


ജീവിതം തന്നെയാണ് ലഹരി ലവ് ലൈഫ് നോട്ട് ഡ്രഗ്‌സ് എന്ന ഐ സി എഫ് കാംപയിനിന്റെ ഭാഗമായി കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫ് ആശംസകള്‍ നേര്‍ന്നു. കേരള സര്‍ക്കാറിന്റെ തൂഫാന്‍ ലഹരി വിരുദ്ധ കാംപയിന് പിന്തുണ പ്രഖ്യാപിച്ചാണ് ഐ സി എഫ് ലവ് ലൈഫ് നോട്ട് ഡ്രഗ്‌സ് സംഘടിപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ ഐ സി എഫ് സമൂഹത്തെ ബാധിച്ച അര്‍ബുദമായ ലഹരിക്കെതിരെ നടത്തുന്ന കാംപയിന് അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു.ഐ സി എഫ് പി ആര്‍ മീഡിയ സെക്രട്ടറി നൗഷാദ് അതിരുമട, ഇന്‍കാസ് ഖത്തര്‍ ട്രഷറര്‍ ജീസ് ജോസഫ്, ഇന്‍കാസ് ഖത്തര്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ഉണ്ണി താനത്താളില്‍, ജെയ്‌മോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Comment