കേരള മുസ്ലിംകളിൽ ഇന്നു കാണുന്ന ആത്മീയ ഉണർവിലും മത ഭൗതിക വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റത്തിലും സാമുദായിക സൗഹൃദത്തിലുമെല്ലാം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃപരമായ പങ്ക് നിസ്തുലമാണെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് വാശ്ശേരി ഹസൻ മുസ്ല്യാർ പ്രസ്താവിച്ചു.സമസ്ത സെന്റിനറി ആഘോഷിക്കുമ്പോൾ,എന്ന ശീർഷകത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ മനാമ സുന്നി സെൻ്ററിൽ സംഘടിപ്പിച്ച പ്രാസ്ഥാനിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
മുസ്ലിം കേരളത്തിൻ്റെ നേത്യ സുകൃതം. വിശ്വാസം, അനുഷ്ഠാനം, വിദ്യാഭ്യാസം, ആധുനികജ്ഞാനം, പ്രൊഫഷനൽ വിദ്യാഭ്യാസം, ആതുര സേവനം, തൊഴിൽ, രചനാത്മക രാഷ്ട്രീയം തുടങ്ങിയവയിൽ സമുദായത്തിന് ദിശാബോധം നൽകിയ നേതൃ സംവിധാനമായി സമസ്ത ഇന്ന് വളർന്നിട്ടുണ്ടെന്നും ‘മനുഷ്യർക്കൊപ്പം ‘ എന്ന ശീർഷകത്തിൽ നടക്കുന്ന സമസ്ത സെന്റിനറി പുതിയ മുന്നേറ്റങ്ങളുടെ തുടക്കമാവുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ഐ.സി.എഫ്. നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു അഡ്വ: എം.സി.അബ്ദുൽ കരീം, അബ്ദുൽ ഹകീം സഖാഫി, റഫീക്ക് ലത്വീഫി വരവൂർ, ശമീർ പന്നൂർ, സിയാദ് വളപട്ടണം, സുലെമാൻ ഹാജി എന്നിവർ സംബന്ധിച്ചു

