ബഹ്റൈൻ പ്രവാസി മലയാളികൾക്ക് സുപരിചിതനായ പെരുമ്പടപ്പ് സ്വദേശി റഹീം സാഹിബ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് . 1987 ൽ പ്രവാസജീവിതം ആരംഭിച്ച റഹീം ബഹ്റൈൻ മിനിസ്റ്ററിയിലെ 39 വർഷത്തെ സേവനത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.
പ്രവാസ ജീവിതത്തിനിടയിലെ ഒഴിവ് സമയങ്ങൾ സാമൂഹ്യ സാംസ്കാരിക സേവന പ്രവർത്തനങ്ങൾതായി അദ്ധേഹം മാറ്റി വെക്കുകയുണ്ടായി. 1980ല്‍ ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചതിന് ശേഷം വെസ്റ്റ്റിഫ കമ്മിറ്റി നിലവിൽ വന്നത് മുതൽ സജീവപ്രവർത്തകനായും വിവിധ ഘടകങ്ങളിൽ ഭാരവാഹിയായും അദ്ധേഹം നിറഞ്ഞുനിന്നു. ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് ഐ.സി.എഫ് എന്ന പേര് സ്വീകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംഘടനയുടെ യൂണിറ്റ് സെനറ്റ് അംഗമായി സേവനം ചെയ്തു വരികയാണ് ‘ അദ്ദേഹത്തിന്റെ പരന്നു കിടക്കുന്ന ബന്ധങ്ങളും പ്രവര്‍ത്തന മികവും റിഫ ഏരിയയിൽ ഐ സി എഫിന് വലിയ ഊർജ്ജം പകർന്നു. കഷ്ടപ്പെടുന്ന നിരവധി ആളുകള്‍ക്ക് സഹായഹസ്തം നീട്ടിയും കാരുണ്യ സേവന പ്രവര്‍ത്തന രംഗത്ത് ഇടതടവില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായിട്ടാണ് റഹീം സാഹിബ് ബഹ്‌റൈനിനോട് വിടപറയുന്നത്.
ഗള്‍ഫ് രാജ്യങ്ങളിൽ പ്രവാസികൾക്ക് നല്ല സ്വാതന്ത്ര്യവും സൗകര്യങ്ങളും വകവെച്ചു നല്‍കുന്ന രാജ്യമാണ് ബഹ്‌റൈന്‍ എന്നും മതസൗഹാര്‍ദ്ദത്തിനും വിശാലമനസ്‌കതയ്ക്കും വലിയ പ്രാധാന്യം നല്‍കുന്ന ഈ രാജ്യത്തെ ജനങ്ങളില്‍ നിന്ന് വലിയ പാഠങ്ങള്‍ നമുക്ക് പകര്‍ത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സജീവമായ നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റഹീം സാഹിബിന് ഐ.സി.എഫ് വെസ്റ്റ് റിഫ യൂണിറ്റ് ഹൃദ്യമായ യാത്രയയപ്പ് നൽകി.
വെസ്റ്റ് റിഫ സുന്നി സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിന് മമ്മൂട്ടി മുസ്ല്ലാർ, നാസർ തിക്കോടി, ഇസ്മായിൽ മുസ്ലിയാർ, അലവി സയിനി, ഉമ്മർ ഹാജി, ഇബ്രാഹിം മുസ്ല്യാർ എന്നിവർ നേതൃത്വം നൽകി.

