ഐ സി എഫ് സൽമാബാദ് മീലാദ് സമ്മേളനം: സ്വാഗത സംഘം രൂപവത്കരിച്ചു

  • Home page
  • Business & Strategy
  • ഐ സി എഫ് സൽമാബാദ് മീലാദ് സമ്മേളനം: സ്വാഗത സംഘം രൂപവത്കരിച്ചു

ഐ സി എഫ് സൽമാബാദ് മീലാദ് സമ്മേളനം: സ്വാഗത സംഘം രൂപവത്കരിച്ചു


ഐ സി എഫ് ബഹ്റൈൻ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി സൽമാബാദ് റീജിയൻ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് രൂപം നൽകി.മീലാദ്ആഘോഷപരിപാടി കളുടെ വിജയകരമായ നടത്തിപ്പിന് 33 അംഗ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി.ഭാരവാഹികളായി ശഫീഖ് മുസ്ല്യാർ വെള്ളൂർ (ചെയർമാൻ), ഷാജഹാൻ കൂരിക്കുഴി, റഹീം താനൂർ, യൂനുസ് മുടിക്കൽ, റഫീക്ക് വെള്ളൂർ (വൈസ്. ചെയർമാൻ), ഹർഷദ് ഹാജി കല്ലായി (ജനറൽ കൺവീനർ), അഷ്റഫ് കോട്ടക്കൽ (ഫിനാൻസ് കൺവീനർ) എന്നിവരെ തിരെഞ്ഞെടുത്തു.

വിവിധ സബ് കമ്മിറ്റി കൺവീനർ മാരായി അബ്ദുള്ള രണ്ടത്താണി (പ്രോഗ്രാം), ഹംസ ഖാലിദ് സഖാഫി (പ്രചരണം ), മൻസൂർ ചെമ്പ്ര (വളണ്ടിയർ ), ഇസ്ഹാഖ് വലപ്പാട് (മീഡിയ) എന്നിവരെയും തെരെഞ്ഞെടുത്തു.

കാമ്പയിനിന്റെ ഭാഗമായി റബീഉൽ അവ്വൽ 1 മുതൽ മൗലിദ് മജ്‌ലിസ് ഫാമിലി മൗലിദ്,
സ്നേഹസംഗമം, മിഡ്നൈറ്റ് ബ്ലൂം, മാസ്റ്റർ മൈൻഡ് , ഡെയ്ലിക്വിസ്സ്,കുട്ടികളുടെ കലാപരിപാടികൾ
തുടങ്ങിയവ നടക്കും.റീജിയൻ മദ്ഹു റസൂൽ സമ്മേളനം ഓഗസ്റ്റ് 25 കാലത്ത് 11 മണിക്ക് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കും.

Leave A Comment