ഐ സി എഫ് ബഹ്റൈൻ മീലാദ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മദ്ഹു റസൂൽ സമ്മേളനങ്ങളിലെ മുഖ്യാതിഥിയായി ബഹ്റൈനിലെത്തിയ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് വി പി എ ആട്ടിരി തങ്ങൾക്ക് ബഹ്റൈൻ ഇന്റർനാഷണൽ എയർപ്പോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.
‘ഖൽബിലാണ് എന്റെ നബി (സ)’ എന്ന ശീർഷകത്തിൽ ആഗസ്ത് 24 മുതൽ സെപ്തംബർ 4 വരെ ബഹ്റൈനിലെ 12 കേന്ദ്രങ്ങളിലായി മദ്ഹു റസൂൽ സമ്മേളനങ്ങൾ നടക്കും. അറബി പ്രമുഖരും സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
ഐ സി എഫ് ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, ശമീർ പന്നൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, സി എച്ച് അഷ്റഫ് ഹാജി, ജമാൽ വിട്ടൽ, കലന്തർ ശരീഫ്, ഫൈസൽ ചെറുവണ്ണൂർ എന്നിവർ നേതൃത്വം നൽകി.
