ഐ സി പി എഫ് ഹാർമണി ഫെസ്റ്റ് -2025 നടത്തി.

ഐ സി പി എഫ് ഹാർമണി ഫെസ്റ്റ് -2025 നടത്തി.


ഐ സി പി എഫ് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ഹാർമണി ഫെസ്റ്റ്, 2025 ജനുവരി മാസം 25-അം തീയതി സെഗയായിലുള്ള ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ വച്ച് നടന്നു. ഐസിപിഎഫ് സമൂഹത്തിലെ എല്ലാ അംഗത്വ സഭകളും, അതിലെ വിശ്വാസ സമൂഹവും, പ്രധാനമായി യുവജനങ്ങളും ഒത്തുചേർന്ന ഈ മീറ്റിംഗ് അനുസ്മരണീയമായ ഒന്നായി മാറി. ഐസിപിഎഫ് ബഹ്‌റൈൻ വൈസ് പ്രസിഡന്റ് ബ്രദർ അനീഷ് തോമസ്‌ വന്നു കൂടിയവർക്കു സ്വാഗതം ആശംസിച്ചു. വൈ.കേ.അൽമോയദ് & സൺസ് ഹെവി എക്വിപ്പ്മെന്റ് ഡിവിഷൻ ജനറൽ മാനേജർ ജോർജ്കുട്ടി തോമസ് ഫെസ്റ്റിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.സഭാ സമൂഹത്തിൽ ഐക്യവും സഹകരണവും എത്ര പ്രധാനമാണെന്നും,സഭയിലും സമൂഹത്തിലും യുവജനങ്ങൾ ദൈവവേലക്കു ചുമർ കൊടുക്കേണ്ട ഉത്തരവാദിത്ത്വത്തെ സംബന്ധിച്ചും തന്റെ സന്ദേശത്തിലൂടെ അറിയിച്ചു. പ്രസിഡന്റ് ബ്രദർ നോയൽ ജേക്കബ്, യുവജനങ്ങൾ തങ്ങളുടെ താലന്തുകളെ തിരിച്ചറിഞ്ഞു അത് ക്രിസ്തുവിൽ വളർത്തി എടുക്കേണ്ട പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ശേഷം വിവിധ സഭകളിലെ വ്യത്യസ്ത കലാസൃഷ്ടികൾ അവതരിപ്പിച്ചു.ഓരോ കലാസൃഷ്ടികളും ഒന്നിനൊന്നു വൈവിത്യപൂർണവും, വിനോദകരവും, പ്രചോദനപ്രദവുമായിരുന്നു. ഈ മീറ്റിംഗ് കൂടുതൽ ആകര്ഷകമാക്കുവാൻ ബ്രദർ എബിൻ ജെയിംസ് , സിസ്റ്റർ കെസിയ ഡേവിസ്, എലിസബത്ത് ബോബി എന്നിവർ വഹിച്ച പങ്ക് അഭിനന്ദനാർഹമാണ്. ട്രഷറർ ബ്രദർ ജസ്റ്റിൻ മാത്യു ഈ മീറ്റിംഗിന്റെ കൺവീനർ ആയി സേവനം അനുഷ്ഠിച്ചു.സെക്രട്ടറി ബ്രദർ ആഷിക് മുരളി വന്നു കൂടിയവർക്കു നന്ദി അറിയിച്ചു. ഏകദേശം 400 പേര് പങ്കെടുത്ത മീറ്റിംഗ് ആത്മവിശ്വാസത്തിൽ ഒന്നിച്ചുകൂടുന്ന ദൈവജനം പരസ്പരം സ്നേഹത്തിലും, സഹവർത്തിത്ത്വത്തിലും ആയിരിക്കുന്ന സ്ഥാനത്തു നിലനിൽക്കേണ്ട പ്രാധാന്യത്തെ കുറിച്ചും ചർച്ച ചെയ്താണ് പര്യവസാനിപ്പിച്ചത്.

Leave A Comment