IMAC സമ്മർ ക്ലാസ് 2026: കുട്ടികളുടെ സർവതോമുഖ വളർച്ചയ്ക്ക് മികച്ച അവസരം.

  • Home-FINAL
  • Business & Strategy
  • IMAC സമ്മർ ക്ലാസ് 2026: കുട്ടികളുടെ സർവതോമുഖ വളർച്ചയ്ക്ക് മികച്ച അവസരം.

IMAC സമ്മർ ക്ലാസ് 2026: കുട്ടികളുടെ സർവതോമുഖ വളർച്ചയ്ക്ക് മികച്ച അവസരം.


IMAC കൊച്ചിൻ കലാഭവൻ, IMAC അക്കാദമി, ബഹ്റൈൻ മീഡിയ സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ IMAC Summer Class 2026 ജൂലൈ–ഓഗസ്റ്റ് മാസങ്ങളിൽ സംഘടിപ്പിക്കുന്നു. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ നടക്കുന്ന ക്ലാസുകൾ IMAC BMC, സെഗയ്യയിൽ ആയിരിക്കും നടക്കുക.കുട്ടികളുടെ കലാപരവും ബൗദ്ധികവും വ്യക്തിത്വപരവുമായ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സമ്മർ ക്ലാസിൽ സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, വോക്കൽ മ്യൂസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഡ്രോയിംഗ് & പെയിന്റിംഗ്, ആർട്സ് & ക്രാഫ്റ്റ്സ്, ചെസ്, മാർഷ്യൽ ആർട്സ് തുടങ്ങിയ വിഷയങ്ങളിൽ പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ പരിശീലനം നൽകും.

ഓരോ കുട്ടിക്കും കുറഞ്ഞത് ഒരു ആക്ടിവിറ്റിയും പരമാവധി മൂന്ന് ആക്ടിവിറ്റികളും തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. തിരഞ്ഞെടുക്കുന്ന ഓരോ വിഷയത്തിലും ഒരു മണിക്കൂർ വീതം ക്രമബദ്ധമായ പരിശീലനം ലഭ്യമാക്കുന്നതാണ്.ഇതോടൊപ്പം മൈൻഡ് ഗെയിംസ്, വ്യക്തിത്വ വികസന ക്ലാസുകൾ, സ്റ്റോറി ടെല്ലിംഗ്, ന്യൂസ് റീഡിംഗ് പരിശീലനം, മൂവി ടൈം, വിദ്യാഭ്യാസ ഫീൽഡ് ട്രിപ്പുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ, ക്വിസ് മത്സരങ്ങൾ, പബ്ലിക് സ്പീക്കിംഗ് പരിശീലനം തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കുട്ടികളുടെ വേനലവധിക്കാലം ആഘോഷപൂർണമാക്കുന്നതിനോടൊപ്പം, പാഠ്യേതര പ്രവർത്തനങ്ങളിലുള്ള അവരുടെ താൽപര്യവും കഴിവുകളും വളർത്തിയെടുക്കാൻ IMAC Summer Class 2026 മികച്ച അവസരമൊരുക്കുമെന്ന് IMAC Bahrain Media City ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ അമിത സ്ക്രീൻ ടൈം കുറയ്ക്കുന്നതിനും, അവരുടെ ബൗദ്ധിക, സർഗാത്മക, സാമൂഹിക, വ്യക്തിത്വ വികസനത്തിന് ആവശ്യമായ സമഗ്രമായ പിന്തുണ ഉറപ്പാക്കുന്നതിനുമാണ് ഈ സമ്മർ ക്ലാസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കല, കായികം, വ്യക്തിത്വ വികസനം, ആശയവിനിമയ നൈപുണി, നേതൃത്വപാടവം എന്നിവ ഉൾക്കൊള്ളുന്ന വിവിധ പരിശീലന പരിപാടികളിലൂടെ കുട്ടികളുടെ സർവതോമുഖ വളർച്ചയ്ക്ക് വേദിയൊരുക്കുന്നതായിരിക്കും IMAC Summer Class 2026 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മർ ക്ലാസിന്റെ സമാപന ദിവസമായ ഗ്രാൻഡ് ഫിനാലെയിൽ എല്ലാ കുട്ടികൾക്കും തങ്ങളുടെ കഴിവുകൾ വേദിയിൽ അവതരിപ്പിക്കാനുള്ള അവസരമുണ്ടാകും. കൂടാതെ, കുട്ടികളുടെ കലാപ്രകടനങ്ങൾ BMC Global Live മുഖേന തത്സമയം സംപ്രേഷണം ചെയ്യുന്നതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പരിപാടി തത്സമയം കാണാനുള്ള അവസരവും ഒരുക്കുന്നതാണ്.

ആദ്യ 25 അഡ്മിഷനുകൾക്ക് അഡ്മിഷൻ ഫീസ് പൂർണമായും സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:📞 38096845 | 17695607 | 38342900 | 38094806
🌐 www.bahrainmediacity.com

Leave A Comment