ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു.

  • Home-FINAL
  • Business & Strategy
  • ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു.

ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു.


കൊച്ചി: ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. കാൻസർ സംബന്ധിയായ ആരോഗ്യപ്രശ്നങ്ങൾ മൂലം ഗുരുതരാവസ്ഥയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

2021 ലാണ് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്. തുടർന്ന് എയിംസിൽ ഉൾപ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി സിനിമയിൽ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു.

ഇസിഎംഒ സഹായത്തിലായിരുന്നു അദ്ദേഹമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. കാന്‍സറിനെ ഇച്ഛാശക്തിയോടെ അതിജീവിച്ച് തിരിച്ചുവന്ന നടനായിരുന്നു അദ്ദേഹം. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

Leave A Comment