ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ചെസ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പിൽ ന്യു ഇന്ത്യൻ സ്കൂളിന് ഇന്റർ-സ്കൂൾ ചെസ് കിരീടം. അണ്ടർ-14 ടീം വിഭാഗത്തിൽ ന്യൂ ഇന്ത്യൻ സ്കൂളിന്റെ നോയൽ അബ്രഹാം പുന്നൂസ്, ശ്രീറാം പളനിയപ്പൻ, ജയ്റാം കണ്ണപ്പൻ, ധനശ്രീ മോഹൻരാജ് എന്നിവരടങ്ങിയ ടീമാണ് ജേതാക്കളായത്. ബഹ്റൈൻ ഇന്ത്യൻ സ്കൂൾ (ബി.ഐ.എസ്) റണ്ണർ അപ്പ് സ്ഥാനം നേടി. ബിഐഎസ് ടീമിൽ അർണവ് സിംഗ് ദിവാൻ, ത്രിഷാൻ മൂർക്കോത്ത്, ധ്രുവ് ത്രിവേദി, ഗുഞ്ചൻ പൽ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്. ഇന്ത്യൻ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അർജുൻസ് ചെസ് അക്കാദമിയുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. വാശിയേറിയ ഓപ്പൺ വിഭാഗത്തിൽ രുദ്ര ദേശായി കിരീടം നേടി. ദിമിത്രിയോസ് ഡിസ്പിനിസ് രണ്ടാം സ്ഥാനവും കൃഷ്ണ ബാബു ലക്ഷ്മണൻ (ഇന്ത്യൻ സ്കൂൾ) മൂന്നാം സ്ഥാനവും ആര്യൻ അനിൽ ജയ് പ്രഭാകരൻ നാലാം സ്ഥാനവും ആദിത്യ വെങ്കിട്ടരാമൻ അഞ്ചാം സ്ഥാനവും നേടി. വിദ്യാർത്ഥികളുടെ ഓപ്പൺ വിഭാഗത്തിൽ ഉമ ഈശ്വരി മീനാക്ഷിനാഥൻ (ഇന്ത്യൻ സ്കൂൾ ) ഓവറോൾ ഗേൾസ് ചാമ്പ്യനായി . ഓപ്പൺ വിഭാഗത്തിലെ വിവിധ പ്രായ വിഭാഗ വിജയികൾ: നാഗ മോക്ഷിത് മാമിദി (അണ്ടർ-8), പ്രദ്യുമ്ന മണിപ്പുഴ (അണ്ടർ-10), ലികിലേഷ് അമർഗന്ധി (അണ്ടർ-12), ആരവ് പാണ്ഡ്യ (ഇന്ത്യൻ സ്കൂൾ) – (അണ്ടർ-14). പരിപാടിയിൽ ബഹ്റൈൻ ചെസ് ഫെഡറേഷൻ പ്രസിഡന്റ് അൻമാർ ഇബ്രാഹിം അൽ അഹ്മദി മുഖ്യാതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് & മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ, കമ്മ്യൂണിറ്റി ലീഡർ മുഹമ്മദ് ഹുസൈൻ മാലിം, ചീഫ് ആർബിറ്റർ അർജുൻ കക്കാടത്ത്, കൺവീനർ ഫൈസൽ മടപ്പള്ളി, കോർഡിനേറ്റർ ഷംഷാദ്, സ്കൂൾ കായിക വകുപ്പ് മേധാവി ശ്രീധർ ശിവ എന്നിവർ പങ്കെടുത്തു. ഓപ്പൺ കാറ്റഗറി ചാമ്പ്യന് 100 യുഎസ് ഡോളറും റണ്ണർ അപ്പിന് 50 യുഎസ് ഡോളറും മൂന്നാം സ്ഥാനക്കാരന് 25 യുഎസ് ഡോളറും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. നേരത്തെ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് മത്സരം ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ എല്ലാ സിബിഎസ്ഇ സ്കൂളുകളും ഇന്റർ-സ്കൂൾ ടീം ഇനത്തിൽ പങ്കെടുത്തു. ഫിഡെ റാപ്പിഡ് ചെസ് നിയമങ്ങൾക്കനുസൃതമായാണ് എല്ലാ മത്സരങ്ങളും നടത്തിയത്. മത്സരത്തിന്റെ വിജയത്തിന് പിന്തുണയും സമർപ്പണവും നൽകിയ മാതാപിതാക്കൾക്കും, പരിശീലകർക്കും, ആർബിറ്റർമാർക്കും, സന്നദ്ധപ്രവർത്തകർക്കും, സംഘാടക സമിതി അംഗങ്ങൾക്കും ഇന്ത്യൻ സ്കൂൾ അധികൃതർ നന്ദി അറിയിച്ചു
