ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉജ്വല വിജയം. ഇത്തവണയും ഇന്ത്യൻ സ്‌കൂൾ അതിന്റെ ദീർഘകാല അക്കാദമിക മികവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചു. സ്കൂൾ 98.09 എന്ന മികച്ച ഓവറോൾ വിജയശതമാനം കൈവരിച്ചു. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ സ്കൂൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി. 21 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡുകൾ നേടിയപ്പോൾ, 52 വിദ്യാർത്ഥികൾ പരീക്ഷയിൽ 90 ശതമാനമോ അതിൽ കൂടുതലോ കരസ്ഥമാക്കി. പരീക്ഷയിൽ 272 വിദ്യാർത്ഥികൾക്ക് 75% ഉം അതിൽ കൂടുതലും നേടാൻ കഴിഞ്ഞു. 514 വിദ്യാർത്ഥികൾക്ക് 60% ഉം അതിൽ കൂടുതലും മാർക്ക് ലഭിച്ചു. മികച്ച വിജയം നേടിയവരിൽ, ജിസെൽ ഷാരോൺ ഫെർണാണ്ടസ് 500 ൽ 486 മാർക്കുമായി 97.2 ശതമാനം നേടി സ്‌കൂൾ ടോപ്പറായി. പ്രണവി മണപുറവും അന്ന ബിനുവും 96.8 ശതമാനം വീതം (484/500) നേടി സ്കൂളിൽ രണ്ടാം സ്ഥാനം നേടി. 500 ൽ 484 മാർക്ക് നേടി സിമോൻ മാത്യു ജോളി 96.4 ശതമാനത്തോടെ മൂന്നാം സ്ഥാനം നേടി.
സയൻസ് വിഭാഗത്തിൽ അന്ന ബിനു 96.8 ശതമാനത്തോടെ ഒന്നാമതെത്തി. സിമോൻ മാത്യു ജോളി 96.4 ശതമാനം നേടി രണ്ടാം സ്ഥാനവും ആൽവിൻ ജോർജ് സേവ്യർ 95.6 ശതമാനവും നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊമേഴ്‌സ് വിഭാഗത്തിൽ ജിസെൽ ഷാരോൺ ഫെർണാണ്ടസ് 97.2 ശതമാനം നേടി ഒന്നാം സ്ഥാനം നേടി. അദിതി സതീഷ് അയ്യർ 95.6 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, റെഹാൻ സേത്മിക കലുബോവിലയും ബാലാമണി അയിലൂർ യോഗേഷും 95.2 ശതമാനം നേടി മൂന്നാം സ്ഥാനം പങ്കിട്ടു.
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ, പ്രണവി മണപുറം 96.8 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനം നേടി. അംഗന ശ്രീജിത്ത് 95 ശതമാനം മാർക്ക് നേടി രണ്ടാം സ്ഥാനവും ക്രിസ്റ്റഫർ ചാക്കോ പൂവേലിൽ 92.6 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
പരീക്ഷ ഫലത്തിന്റെ വിശദാംശങ്ങൾ:
* മൊത്തം വിജയശതമാനം 98.09
* ഹ്യുമാനിറ്റീസ് സ്ട്രീമിൽ 100% വിജയം
* കൊമേഴ്‌സ് സ്ട്രീമിൽ 100% വിജയം
* സയൻസ് സ്ട്രീമിൽ 96.49% വിജയം
* സ്കൂൾ ടോപ്പർക്ക് 500 ൽ 486 മാർക്ക് (97.2%)
* 21 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ വൺ ലഭിച്ചു
* 52 വിദ്യാർത്ഥികൾക്ക് 90% ഉം അതിനു മുകളിലും ലഭിച്ചു
* 272 വിദ്യാർത്ഥികൾക്ക് 75% ഉം അതിനു മുകളിലും ലഭിച്ചു
* 514 വിദ്യാർത്ഥികൾക്ക് 60% ഉം അതിനു മുകളിലും ലഭിച്ചു
* 9 വിദ്യാർത്ഥികൾക്ക് ഗണിതത്തിൽ 100 ലഭിച്ചു
* 1 വിദ്യാർത്ഥിക്ക് കമ്പ്യൂട്ടർ സയൻസിൽ 100 ലഭിച്ചു
* 1 വിദ്യാർത്ഥിക്ക് എഞ്ചിനീയറിംഗ് ഗ്രാഫിക്സിൽ 100 ലഭിച്ചു
* 2 വിദ്യാർത്ഥികൾക്ക് അക്കൗണ്ടൻസിയിൽ 99 ലഭിച്ചു
* 2 വിദ്യാർത്ഥികൾക്ക് ബയോ-ടെക്നോളജിയിൽ 99 ലഭിച്ചു
* 1 വിദ്യാർത്ഥിക്ക് അപ്ലൈഡ് മാത്തമാറ്റിക്സിൽ 99 ലഭിച്ചു
* 1 വിദ്യാർത്ഥിക്ക് കെമിസ്ട്രിയിൽ 99 ലഭിച്ചു
* 1 വിദ്യാർത്ഥിക്ക് ഇൻഫോർമാറ്റിക്സ് പ്രാക്ടീസിൽ 99 ലഭിച്ചു
* 1 ഒരു വിദ്യാർത്ഥിക്ക് സൈക്കോളജിയിൽ 99 ലഭിച്ചു
* 1 വിദ്യാർത്ഥിക്ക് ബിസിനസ് സ്റ്റഡീസിൽ 99 ലഭിച്ചു
* 4 വിദ്യാർത്ഥികൾക്ക് മാർക്കറ്റിംഗിൽ 98 ലഭിച്ചു
* 2 വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ 98 ലഭിച്ചു
* 1 വിദ്യാർത്ഥിക്ക് ബയോളജിയിൽ 98 ലഭിച്ചു
* 1 വിദ്യാർത്ഥിക്ക് സോഷ്യോളജിയിൽ 98 ലഭിച്ചു
* 1 വിദ്യാർത്ഥിക്ക് ഇക്കണോമിക്‌സിൽ 97 ലഭിച്ചു
* 1 വിദ്യാർത്ഥിക്ക് ഫിസിക്സിൽ 95 ലഭിച്ചു
* 1 വിദ്യാർത്ഥിക്ക് ഹോം സയൻസിൽ 94 ലഭിച്ചു
* 1 വിദ്യാർത്ഥിക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 93 മാർക്ക് ലഭിച്ചു

