ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആർ എസ് എസ് – സിപിഎം ബാന്ധവത്തിനേറ്റ തിരിച്ചടി, ഐ.വൈ.സി.സി ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആർ എസ് എസ് – സിപിഎം ബാന്ധവത്തിനേറ്റ തിരിച്ചടി, ഐ.വൈ.സി.സി ബഹ്‌റൈൻ

ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആർ എസ് എസ് – സിപിഎം ബാന്ധവത്തിനേറ്റ തിരിച്ചടി, ഐ.വൈ.സി.സി ബഹ്‌റൈൻ


നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതോടെ സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ വെളിപ്പെടുത്തിയ ആർ എസ് എസ് – സിപിഎം ബാന്ധവമടക്കം ജനങ്ങൾക്ക് മനസിലായി. ഭരണ വിരുദ്ധ വികാരം പൂർണമായും വെളിപ്പെട്ട സാഹചര്യത്തിൽ കൂടെ യു.ഡി.എഫ് സംവിധാനത്തിന്റെ ചിട്ടയായ പ്രവർത്തങ്ങൾക്ക് ജനം നൽകിയ അംഗീകാരം കൂടിയാണ് ഈ വിജയം.പിണറായി വിജയൻ സർക്കാർ സംഘപരിവാര അനുകൂല നിലപാട് സ്വീകരിച്ചു കൊണ്ടാണ് നാളിത് വരെ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ അത് വെളിപ്പെടുത്തുന്ന നിലയിൽ പ്രസ്താവന നടത്തിയത് അതീവ ഗൗരവകരമാണ്. കേന്ദ്രം ഭരിക്കുന്ന പാർടിക്ക് ഒത്താശ പാടി സ്വന്തം പേരിലും, കുടുംബപെരിലുമുള്ള സാമ്പത്തിക കേസുകൾ ഉൾപ്പെടെ ഇല്ലാഴ്മ ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അത് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ പിണറായി വിജയൻ ജനങ്ങളെയും, നാടിനെയും വഞ്ചിക്കുന്നതിന് തുല്യമാണ്. സിപിഎം – ഇടതു മുന്നണി സംവിധാനങ്ങൾ ഇതിനു ഒത്താശ പാടുന്ന രീതികളാണ് സ്വീകരിച്ചു പോവുന്നത്.ജനവിധി മാനിച്ചു മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറാവണം. മുഖ്യമന്ത്രി ആ സ്ഥാനത് തുടരാൻ അർഹനല്ല.വടകരയിലെ കാഫിർ വിവാദ സ്ക്രീന്ഷോട്ടും, പാലക്കാട്‌ പെട്ടി വിവാദവും സിപിഎം – ബിജെപി കൂട്ടുകെട്ട് ഒന്നായതിന്റെ പരിണിത ഫലം ആയിരുന്നു. അവിടെയുള്ള ജനങ്ങൾ അത് മനസ്സിലാക്കി യു.ഡി.എഫ്ന്റെ പ്രകൽപ്പരായ സ്ഥാനാർഥികളെ വിജയിപ്പിച്ചു. അതിന്റ തനിയാവർത്തനം കൂടിയാണ് നിലമ്പൂരിലെ ജനങ്ങൾ ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിച്ചതിലൂടെ പറഞ്ഞു വെക്കുന്നത്. നിലമ്പൂർ ബിജെപി സ്ഥാനാർഥി യു.ഡി.എഫ് ബിജെപി ക്കാർ വോട്ട് ചെയ്ത് എന്ന് പറഞ്ഞു വന്നത് സിപിഎം – ബിജെപി കൂട്ടുകെട്ട് തോൽവി മനസിലാക്കിയപ്പം എടുത്ത ഒന്നായ തീരുമാനമാണ്. എംവി ഗോവിന്ദൻ പറഞ്ഞ സിപിഎം – ബിജെപി ബന്ധം വിശ്വസിക്കാൻ തയ്യാറാവാത്ത സിപിഎം പ്രവർത്തകരും നേതാക്കളും ബിജെപി നേതാവിന്റെ പോസ്റ്റ്‌ ഷെയർ ചെയ്തത് വിരോധാഭാസമാണ്. സ്വന്തം സെക്രട്ടറിയുടെ വാക്കിനെക്കാളും അവർക്ക് പ്രിയം ബിജെപി നേതാവിന്റെ പ്രസ്താവനയാണ്.ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിച്ച നിലമ്പൂരിലെ ജനങ്ങൾക്ക് സംഘടന നന്ദി പറഞ്ഞു. വരുന്ന തൃതല, നിയമസഭ ഇലക്ഷനിൽ കോൺഗ്രസ്‌ – യു.ഡി.എഫ് മുന്നണി മികച്ച വിജയം കരസ്തമാക്കി മുന്നോട്ടു വരുമെന്നും ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

Leave A Comment