ഐ. വൈ. സി. സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം ചെയ്തു

  • Home page
  • Business & Strategy
  • ഐ. വൈ. സി. സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം ചെയ്തു

ഐ. വൈ. സി. സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം ചെയ്തു


ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്‌ ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സിയുടെ പ്രകാശനം നടന്നു. ടീമിന്റെ കായിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും പ്രോത്സാഹനവും നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ജേഴ്സി പ്രകാശനം ചെയ്തത്.റഹീം വാവ കുഞ്ഞ് ഐ. വൈ. സി. സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്തിന് ജേഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു.യുവജനങ്ങളെ കായിക രംഗത്തേക്ക് കൂടുതൽ ആകർഷിക്കുകയും ടീമംഗങ്ങൾക്കിടയിൽ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ ഐ. വൈ. സി. സി ബഹ്‌റൈൻ നടത്തിവരുന്ന കായിക പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സംഘടനയുടെ നേതൃത്വത്തിൽ വിവിധ കായിക ഇനങ്ങളിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും നിരവധി പ്രവർത്തനങ്ങളാണ് നടപ്പാക്കിവരുന്നത്.

മനാമ ഏരിയ കമ്മിറ്റി പ്രസിഡന്റ് ജസീൽ പറമ്പത്ത്, ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഡാനിഷ്, ദേശീയ വൈസ് പ്രസിഡന്റ് സ്റ്റെഫി സാബു, ദേശീയ കമ്മിറ്റി അംഗങ്ങളായ ഫാസിൽ വട്ടോളി, ഷംഷാദ് കാക്കൂർ, ജയഫർ വെള്ളികുളങ്ങര, അൻസാർ ടി.ഇ., ഏരിയ സെക്രട്ടറി റോഷൻ, ഏരിയ ഭാരവാഹി അൻസിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പുതിയ ജേഴ്സിയോടൊപ്പം ടീമിന്റെ വരാനിരിക്കുന്ന മത്സരങ്ങൾക്കും കായിക പ്രവർത്തനങ്ങൾക്കും മികച്ച തയ്യാറെടുപ്പുകളാണ് നടത്തിവരുന്നത്. മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടീമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും യുവതാരങ്ങൾക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിനുമുള്ള പദ്ധതികളും ആസൂത്രണം ചെയ്തുവരുന്നു.ഐ. വൈ. സി. സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികം, കലാ-സാംസ്കാരികം, സാമൂഹിക സേവനം തുടങ്ങിയ വിവിധ മേഖലകളിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മനാമ ഏരിയ കമ്മിറ്റിയുടെ ക്രിക്കറ്റ് ടീമും സജീവമായി പ്രവർത്തിച്ചുവരുന്നു.

Leave A Comment