“മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സന്തോഷവനാണ്”: കെസി വേണുഗോപാൽ

  • Home-FINAL
  • Kerala
  • “മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സന്തോഷവനാണ്”: കെസി വേണുഗോപാൽ

“മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സന്തോഷവനാണ്”: കെസി വേണുഗോപാൽ


ഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂർണ്ണ സന്തോഷവാനാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അതേസമയം, ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്ന് വി.ഡി. സതീശൻ അറിയിച്ചു.
പ്രഖ്യാപനം വന്നതോടെ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തിന് മുന്നിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം ആരംഭിച്ചു. എംഎൽഎമാരും പ്രമുഖ നേതാക്കളും ഇന്ദിരാഭവനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമാണ് ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനഹിതം മാനിച്ചുകൊണ്ടുള്ള ഈ തീരുമാനം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭൂതപൂർവ്വമായ ജനകീയതയുടെ തേരിലേറിയാണ് വി.ഡി. സതീശൻ കേരള ഭരണത്തിന്റെ തലപ്പത്തേക്ക് വരുന്നതെന്നും ഇത് ഒരു പാർട്ടിയുടെ മാത്രം വിജയമല്ലെന്നും വി.ടി. ബൽറാം തന്റെ കുറിപ്പിൽ വ്യക്തമാക്കി. ജനങ്ങളുടെ മുഖ്യമന്ത്രിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നതെന്നും ഇനി ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള സമയമാണെന്നും അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു. ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്നതോടെ യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ആവേശമാണ് പ്രകടമാകുന്നത്. സത്യപ്രതിജ്ഞ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവിടും.

Leave A Comment