ഉത്തരാഖണ്ഡിലെ തെഹ്രി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിൽ (പിഎസ്പി) നിന്ന് കുറഞ്ഞ ചെലവിൽ ദീർഘകാല അടിസ്ഥാനത്തിൽ വൈദ്യുതി ലഭ്യമാക്കാനുള്ള വാഗ്ദാനം കേരളം നിരസിച്ചു. തുടര്ന്ന്, ഈ അവസരം ഉപയോഗപ്പെടുത്തി ഗുജറാത്ത് സർക്കാർ ഉടനടി പദ്ധതിയുടെ കരാറിലേർപ്പെട്ടു.2025 ജനുവരിയിലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തെഹ്രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷൻ (ടിഎച്ച്ഡിസി) 184.08 മെഗാവാട്ട് പീക്ക് അവർ വൈദ്യുതി കേരളത്തിന് വാഗ്ദാനം ചെയ്തത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കും പമ്പിങ്ങിനുള്ള സോളർ നിരക്കും ചേർത്ത് യൂണിറ്റിന് ഏകദേശം 6 രൂപ മാത്രമായിരുന്നു പ്രതീക്ഷിച്ച ചെലവ്. പമ്പിങ്ങിനായുള്ള സോളർ വൈദ്യുതി നിരക്ക് ഭാവിയിൽ കുറയുമ്പോൾ ചെലവ് വീണ്ടും താഴുമായിരുന്നു.
ടിഎച്ച്ഡിസി സ്പെഷൽ ഓഫിസർ എ.കെ. വിജയകുമാറിന്റെ മുൻകൈയിൽ നടത്തിയ ചർച്ചകളിൽ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും താൽപര്യം കാട്ടിയെങ്കിലും കെഎസ്ഇബി കരാറുമായി മുന്നോട്ടുപോയില്ല. കേരളം പിന്മാറിയതോടെ ഗുജറാത്ത് ഊർജ വികാസ് നിഗം ലിമിറ്റഡ് (ജിയുവിഎൻഎൽ) ഈ കരാർ സ്വന്തമാക്കുകയായിരുന്നു.ഉത്തരാഖണ്ഡിലെ തെഹ്രി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിൽ (പിഎസ്പി) നിന്ന് കുറഞ്ഞ ചെലവിൽ ദീർഘകാല അടിസ്ഥാനത്തിൽ വൈദ്യുതി ലഭ്യമാക്കാനുള്ള വാഗ്ദാനം കേരളം നിരസിച്ചു. തുടര്ന്ന്, ഈ അവസരം ഉപയോഗപ്പെടുത്തി ഗുജറാത്ത് സർക്കാർ ഉടനടി പദ്ധതിയുടെ കരാറിലേർപ്പെട്ടു.
2025 ജനുവരിയിലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തെഹ്രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷൻ (ടിഎച്ച്ഡിസി) 184.08 മെഗാവാട്ട് പീക്ക് അവർ വൈദ്യുതി കേരളത്തിന് വാഗ്ദാനം ചെയ്തത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കും പമ്പിങ്ങിനുള്ള സോളർ നിരക്കും ചേർത്ത് യൂണിറ്റിന് ഏകദേശം 6 രൂപ മാത്രമായിരുന്നു പ്രതീക്ഷിച്ച ചെലവ്. പമ്പിങ്ങിനായുള്ള സോളർ വൈദ്യുതി നിരക്ക് ഭാവിയിൽ കുറയുമ്പോൾ ചെലവ് വീണ്ടും താഴുമായിരുന്നു. ടിഎച്ച്ഡിസി സ്പെഷൽ ഓഫിസർ എ.കെ. വിജയകുമാറിന്റെ മുൻകൈയിൽ നടത്തിയ ചർച്ചകളിൽ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും താൽപര്യം കാട്ടിയെങ്കിലും കെഎസ്ഇബി കരാറുമായി മുന്നോട്ടുപോയില്ല. കേരളം പിന്മാറിയതോടെ ഗുജറാത്ത് ഊർജ വികാസ് നിഗം ലിമിറ്റഡ് (ജിയുവിഎൻഎൽ) ഈ കരാർ സ്വന്തമാക്കുകയായിരുന്നു.

