തൊടുപുഴ: ഇടുക്കിയിൽ രാജാക്കാട് അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ കൽപന ലുലുവാണ് മരിച്ചത്. അസം സ്വദേശികളായ മാതാപിതാക്കൾ കുട്ടിയെ വാഹനത്തിൽ ഇരുത്തി രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു. ഉച്ചക്ക് തിരിച്ചെത്തിയപ്പോൾ ബോധരഹിതയായി കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കടുത്ത പനിയെ തുടർന്ന് കുഞ്ഞിന് കഴിഞ്ഞ ദിവസം മരുന്ന് വാങ്ങി നൽകിയിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

