പ്രവാസത്തിലെ തിരക്കുകൾക്കിടയിൽ കൊല്ലം ജില്ലയിലെ സൽമാബാദ് ഏരിയയിൽ താമസക്കാരായ ഒരു കൂട്ടം സൗഹൃദങ്ങളാണ് കെ എൽ 2 സൽമാബാദ് കൂട്ടായ്മ ഏറ്റവും പഴയ തുറമുഖ നഗരങ്ങളിൽ ഒന്നും ലോകപ്രസക്തമായ കശുവണ്ടി വ്യവസായത്തിന്റെ തലസ്ഥാനമായ കൊല്ലം ജില്ല രൂപീകൃതമായിട്ട് 77 വർഷങ്ങൾ പിന്നിടുന്ന ഈ അവസരത്തിൽ കെ എൽ 2 സൽമാബാദ്കൂട്ടായ്മ 77-ാം പിറന്നാൾ ആഘോഷം നടത്തി.

ഈ ആഘോഷത്തിൽ സംഘടിപ്പിച്ച പായസ വിതരണത്തിൽ സൽമാബാദ് ഇൻഡസ്ട്രിയൽ ഏരിയയിലെ അനേകം തൊഴിലാളികളും പൊതുജനങ്ങളും പങ്കെടുത്തു. ഭാരവാഹികളായ രതിൻ തിലക് ജയപ്രകാശ് ജയൻ എന്നിവർ നേതൃത്വം നൽകി.
