കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനം നവംബർ 7ന്

  • Home-FINAL
  • Business & Strategy
  • കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനം നവംബർ 7ന്

കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനം നവംബർ 7ന്


കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനവും, വാഗൺട്രാജഡി അനുസ്മരണവും നാളെ( 2025 നവംബർ 7ന് ) മനാമ കെഎംസിസി ഓഫീസിലെ പാണക്കാട് സെയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും. വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്ങൽ ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രമുഖ ചരിത്ര പ്രഭാഷകൻ അറക്കൽ അബ്ദുൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തും. കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാൻ സാഹിബ്, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ, ജനറൽ സെക്രട്ടറി അലി അക്ബർ കൈത്തമണ്ണ, ട്രഷറർ ഫാറൂഖ് കൊണ്ടോട്ടി, സീനിയർ ഭാരവാഹി VH അബ്ദുള്ള തുടങ്ങി സ്റ്റേറ്റ് ജില്ല, ഏരിയ, മണ്ഡലം നേതാക്കൾ പങ്കെടുക്കും

Leave A Comment