കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി 2026 ജുലൈ 31 കെഎംസിസി മനാമ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന ഭാഷ സമര അനുസ്മരണത്തിൽ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തും.പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച്കൊണ്ടുള്ള പോസ്റ്റർ പ്രകാശനം മുൻ ജില്ലാ പ്രസിഡന്റ് ഗഫൂർ അഞ്ചിച്ചവടി ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ, ജനറൽ സെക്രട്ടറി അലി അക്‌ബർ, ട്രഷറർ ഫാറൂഖ് കൊണ്ടോട്ടി, സീനിയർ നേതാവ് വി എച്ച് അബ്ദുള്ള, മറ്റു ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മീഡിയ കൺവീനർ ശിഹാബ് പ്ലസിന് നൽകി നിർവ്വഹിച്ചു.
