കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനവും, വാഗൺ ട്രാജഡി അനുസ്മരണവും ജന സാനിധ്യം കൊണ്ടും, സംഘാടക മികവ് കൊണ്ടുംജനശ്രദ്ധ നേടി.
2024 നവംബർ മാസം ആണ് തിരൂർ മണ്ഡലം കമ്മിറ്റി ബഹ്‌റൈനിൽ നിലവിൽ വന്നത്. കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ തിരൂർ CH സെന്ററിന് അടക്കം മണ്ഡലത്തിലെ ഒട്ടനേകം ജീവ കാരുണ്യ, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ ഭാഗം ആവാൻ കഴിഞ്ഞ ഒരു വർഷ കാലയളവിൽ തിരൂർ മണ്ഡലം കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയാണ് തിരൂരിൽ നടന്ന വാഗൺ ട്രാജഡി.1921നവംബർ മാസമാണ് വാഗൺ മസാക്കർ (കൂട്ടക്കൊല) നടന്നത്. ആ ചരിത്രത്തെ അനുസ്മരിക്കൽ കൂടി സമ്മേളനത്തിന്റെ ഭാഗമായിരുന്നു.മനാമയിലെ പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

“തമസ്കൃതരായ ധീര ദേശാഭിമാനികളുടെ ജ്വലിക്കുന്ന ഓർമകളാണ് വാഗൺ മസാക്കർ. “മത്തി വറ്റിച്ചപോലെ കബന്ധങ്ങൾ കൂട്ടിയിട്ടു ഇരുട്ടിന് മറവിൽ ആസൂത്രണം ചെയ്ത ഈ അറുങ്കൊലയെ നിസാര വത്കരിക്കാനാണ് വെള്ളക്കാർ വാഗൺ ട്രാജഡിയാക്കി മാറ്റിയത്.വാഗണിൽ ശ്വാസം മുട്ടി മരിച്ച ഓരോ സേനാനിയും നമുക്ക് സൗഹൃദ ഇന്ത്യയുടെ മനോവീര്യമാണ് സമ്മാനിക്കുന്നതെന്നും രാജ്യ സ്നേഹം നെഞ്ചിലേറ്റി വരും തലമുറയെ വാർത്തെടുക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ ചരിത്ര പ്രഭാഷകൻ അബ്ദുർ റഹ്മാൻ അറക്കൽ ആവശ്യപ്പെട്ടു.വാഗൺ കൂട്ടക്കൊലയുടെ ഓർമ്മകൾ അയവിറക്കി ഡോക്യൂമെന്ററിയും പരിപാടിയിൽ പ്രദർശനം നടത്തി.

കെഎംസിസി ബഹ്‌റൈൻ ഹെൽത്ത് വിങ്ങിൽ ആത്മാർഥ സേവനം നടത്തുന്ന തിരൂർ മണ്ഡലത്തിലെ ഡോക്ടര്‍ യാസർ ചോമയിലിനെ ചടങ്ങിൽ ജില്ല പ്രസിഡന്റ് മോമോന്റോ നൽകി ആദരിച്ചു.കെഎംസിസി ഓഫീസിലെ കെ എം സീതി സാഹിബ് മെമ്മോറിയൽ ലൈബ്രറിയിലേക്ക് വാഗൺ ട്രാജഡി സ്മരണിക മണ്ഡലത്തിന്റെ ഉപഹാരമായി ജില്ല ജനറൽ സെക്രട്ടറി കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് ഭാരവാഹി റഫീഖ് തോട്ടക്കരക്ക് കൈമാറി.
കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ, ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ കൈത്തമണ്ണ, ആശംസകൾ നേർന്നു സംസാരിച്ചു. ജില്ല സെക്രട്ടറി ജാസിർ കന്മനം, തിരൂർ മണ്ഡലം ഭാരവാഹികൾ ആയ ഇബ്രാഹിം പരിയാപുരം, താജു ചെമ്പ്ര, ഫാറൂഖ് തിരൂർ,മുനീർ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ശംസുദ്ധീൻ കുറ്റൂർ, എന്നിവർ സംബന്ധിച്ചു.സമ്മേളനത്തിന്റെ ഭാഗം ആയി പരിപാടിയിൽ പങ്കെടുത്തവർക്ക് വേണ്ടി വാഗൺ ട്രാജഡി ചരിത്ര ക്വിസ് മത്സരം നടന്നു. പരിപാടിയിൽ പങ്കെടുത്ത ഒരാൾക്ക് നറുക്കെടുപ്പിലൂടെ സമ്മാനവും നൽകി.
തിരൂർ മണ്ഡലത്തിലെ വിവിധ പ്രവർത്തനങ്ങളിൽ സേവനം ചെയ്തവരെ പരിപാടിയിൽ ആദരിച്ചു കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കുന്നത്ത് പറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി യിൽ അബ്ദുറസാഖ് നദ്‌വി കണ്ണൂർ പ്രാർത്ഥന നടത്തി.ഓർഗനൈസിങ് സെക്രട്ടറി റമീസ് കല്പ പഴംകുളങ്ങര പദ്ധതി പ്രഖ്യാപനം നടത്തി.മണ്ഡലം ജനറൽ സെക്രട്ടറി എം മൗസൽ മൂപ്പൻ തിരൂർ സ്വാഗതവും, ട്രഷറർ റഷീദ് ആതവനാട് നന്ദിയും പറഞ്ഞു

