പ്രവാചക പ്രണയത്തിൽ ജനനിബിഡമായി കെഎംസിസി ഹാൾ,ഹുബ്ബുറസൂൽ മീലാദ് മീറ്റിന് ആവേശോജ്ജ്വല ജനപങ്കാളിത്തം

  • Home page
  • Business & Strategy
  • പ്രവാചക പ്രണയത്തിൽ ജനനിബിഡമായി കെഎംസിസി ഹാൾ,ഹുബ്ബുറസൂൽ മീലാദ് മീറ്റിന് ആവേശോജ്ജ്വല ജനപങ്കാളിത്തം

പ്രവാചക പ്രണയത്തിൽ ജനനിബിഡമായി കെഎംസിസി ഹാൾ,ഹുബ്ബുറസൂൽ മീലാദ് മീറ്റിന് ആവേശോജ്ജ്വല ജനപങ്കാളിത്തം


കെഎംസിസി ബഹ്‌റൈൻ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘ഹുബ്ബുറസൂൽ മീലാദ് മീറ്റ് 26’ വൻജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രവാചകൻ മുഹമ്മദ് നബിയോടുള്ള വിശ്വാസികളുടെയും പ്രവാസി സമൂഹത്തിന്റെയും അടങ്ങാത്ത സ്നേഹത്തിന്റെ നേർസാക്ഷ്യമായി കെഎംസിസി ഹാൾ ജനനിബിഡമായി.കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാചക ദർശനങ്ങൾ കാലങ്ങളെ അതിജീവിച്ച സത്യങ്ങളാണെന്നും അവ ജീവിതത്തിൽ പകർത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെഎംസിസി ബഹ്‌റൈൻ കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ് മൻസൂർ അഹമ്മദ് അധ്യക്ഷത വഹിച്ചു.

മതപണ്ഡിതനും വൈജ്ഞാനിക-പ്രബോധന രംഗത്തെ സജീവ സാന്നിധ്യവുമായ ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. ഹൃദയസ്പർശിയായ പ്രഭാഷണത്തിലൂടെ പ്രവാചക ജീവിതത്തിലെ വിവിധ അധ്യായങ്ങളിലേക്ക് സദസ്സിനെ കൂട്ടിക്കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു.പ്രവാചകനോടുള്ള മുഹബ്ബത്ത് ഹൃദയത്തിൽ നിറയുമ്പോൾ അത് ദൈനംദിന ജീവിതത്തിൽ പ്രകടമാകണമെന്നും ഒരു ഉത്തമ മനുഷ്യനായി നമ്മെ പരിവർത്തനം ചെയ്യാൻ ആ ശൈലിക്ക് സാധിക്കുമെന്നും ,ജീവിതത്തിലെ ഓരോ ഘട്ടവും എങ്ങനെ കൈകാര്യം ചെയ്യണമെന്നത് പ്രവാചകൻ തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചിട്ടുണ്ടെന്നും ആ മാതൃകകൾ ജീവിതത്തിൽ പകർത്താൻ ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ഉസ്താദ് മുസ്തഫ ഹുദവിയെ ഉപഹാരം നൽകി ആദരിച്ചു.

കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്. എം. അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ, വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കോഴിക്കോട് ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി പി. കെ. ഇസ്ഹാഖ്, സെക്രട്ടറി മുഹമ്മദ് സിനാൻ എന്നിവർ ആശംസകൾ നേർന്നു.കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, അഷ്റഫ് കക്കണ്ടി, സഹീർ കാട്ടാമ്പള്ളി, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് കാട്ടിൽപീടിക, ഫൈസൽ കണ്ടീത്താഴ എന്നിവരും കോഴിക്കോട് ജില്ലാ ഭാരവാഹികളായ നസീം പേരാമ്പ്ര, ഷാഹിർ ഉള്ളിയേരി, അഷ്റഫ് തോടന്നൂർ, മുഹമ്മദ് ഷാഫി വേളം, മുനീർ ഒഞ്ചിയം എന്നിവരും വിവിധ ജില്ലാ, ഏരിയ, മണ്ഡലം ഭാരവാഹികളും മനാമ സൂക്ക്, സെൻട്രൽ മാർക്കറ്റ് കമ്മിറ്റി പ്രതിനിധികളും സമസ്ത ബഹ്‌റൈൻ, ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

മൗലിദ് സദസ്സിന് ഉസ്താദുമാരായ അബ്ദുൽ റസാഖ് നദ്‌വി ബഷീർ ദാരിമി നിഷാൻ ബാഖവി അസ്ലം ഹുദവി
ഉമ്മർ ഉസ്താദ് ഷഹീൻ ദാരിമി അസ്‌കർ അസ്ഹരി എന്നിവർ നേതൃത്വം നൽകി.സ്ത്രീകൾക്ക് പ്രത്യേകം സൗകര്യമൊരുക്കിയ പരിപാടിയിൽ വനിതാ സാന്നിധ്യവും ശ്രദ്ധേയമായി. വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചു.

പ്രചാരണം, ക്രമീകരണം, സംഘാടനം എന്നിവയിൽ മികവുപുലർത്തിയ പരിപാടിക്ക് കെഎംസിസി ബഹ്‌റൈൻ കൊടുവള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ലത്തീഫ് മുക്കം, മുനീർ എരിഞ്ഞിക്കോത്ത്, അബ്ദുൽ ഖാദർ, മുനീർ മാനിപുരം, ജാബിർ, മുർഷിദ് പാറന്നൂർ,സാബിഖ് പുല്ലാളൂർ, മജീദ് നരിക്കുനി, സലീം തച്ചംപൊയിൽ, ജലീൽ തച്ചംപൊയിൽ എന്നിവർ നേതൃത്വം നൽകി.പരിപാടിയുടെ വിജയത്തിന് പിന്തുണ നൽകിയ വാദിമ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ജവാദ്, അൽ അമാന ബഹ്‌റൈൻ ഡയറക്ടർ തൽഹത്ത് തച്ചംപൊയിൽ, ഖാദി ടയർ ട്രേഡിങ് കമ്പനി ചെയർമാൻ ഷാജഹാൻ എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

മീഡിയാ ആൻഡ് പബ്ലിസിറ്റി പിന്തുണ നൽകിയ ആഷിക് പൊന്നൂസ്, മീഡിയ വോളണ്ടിയറിങ് പിന്തുണ നൽകിയ സിദ്ദീഖ് അദ്ലിയ, ഹാഷിർ കഴുങ്ങിൽ ,ജാഫർ തറമ്മൽ, ടെക്നിക്കൽ പിന്തുണ നൽകിയ ഫൈസൽ മടപ്പള്ളി, സൗണ്ട് ആൻഡ് ടെക്നിക്കൽ പിന്തുണ നൽകിയ ഷഫീഖ് എന്നിവർക്ക് സംഘാടകർ പ്രത്യേകം നന്ദി അറിയിച്ചു.പരിപാടിക്ക് വാദിമ ബിസിനസ് ഗ്രൂപ്പ്, അമാന ഗോൾഡ്, ഖാദി ഇന്റർനാഷണൽ ട്രേഡിങ് കമ്പനി, വൈറ്റ്നെസ്സ് യൂണിഫോം കമ്പനി, ദാർ അൽ സീഫ് സ്യൂട്ട്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, അൽ ഹിലാൽ ഹോസ്പിറ്റൽ, A to Z പ്രിന്റിംഗ്, ഫ്ലൈ സിറ്റി ട്രാവൽ ആൻഡ് ടൂറിസം, ഇവ കോൺസൽട്ടിങ് ആൻഡ് ക്ലിയറൻസ് തുടങ്ങിയ സ്ഥാപനങ്ങളും വ്യക്തികളും പിന്തുണ നൽകി.

സുബൈർ കച്ചേരി മുക്ക് ഖിറാഅത്ത് പാരായണവും കെഎംസിസി ബഹ്‌റൈൻ കൊടുവള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് മുണ്ടോചാലിൽ സ്വാഗതവും ട്രഷറർ തമീം തച്ചംപൊയിൽ നന്ദിയും പറഞ്ഞു.

Leave A Comment