ഇന്ത്യൻ സ്വാതന്ത്ര്യ ദിനം: കെഎംസിസി ബഹ്‌റൈൻ ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കും.

  • Home page
  • Business & Strategy
  • ഇന്ത്യൻ സ്വാതന്ത്ര്യ ദിനം: കെഎംസിസി ബഹ്‌റൈൻ ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കും.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം: കെഎംസിസി ബഹ്‌റൈൻ ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കും.


ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്ര്യ ദിനം വൈവിദ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങളുമായി പ്രവർത്തന രംഗത്ത് സജീവമാവുകയാണ് കെഎംസിസി ബഹ്റൈൻ.ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ആഗസ്‌റ്റ് 15 ശനിയാഴ്ച രാവിലെ കെഎംസിസി ഓഫീസ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നതോടുകൂടി ദേശീയദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് കുട്ടികളുടെ മാർച്ച് പാസ്റ്റ് അരങ്ങേറും.വൈകുന്നേരം 6 മണിക്ക് ഇ അഹമ്മദ് മെമ്മോറിയൽ ഹാളിൽ ദേശീയോദ്ഗ്രഥന ചിത്ര പ്രദർശനത്തിന് തുടക്കം കുറിക്കും. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം തൊട്ട്, 1947 ആഗസ്റ്റ് 14 ന് അർദ്ധരാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം വരെയുള്ള ചരിത്രങ്ങൾ ഉൾകൊള്ളിച്ച ചിത്രങ്ങളുടെ അടികുറിപ്പോടെയായിരിക്കും ചിത്ര പ്രദർശനം.തുടർന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഹാളിൽ ദേശഭക്തിഗാന മത്സരം അരങ്ങേറും. ബഹ്‌റൈനിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച ടീമുകളായിരിക്കും ദേശഭക്തിഗാന മത്സരത്തിൽ പങ്കെടുക്കുക. ഇതിനോടനുബന്ധിച്ചു തന്നെ കുട്ടികൾക്കായി പ്രച്ഛന്നവേഷ മത്സരവും അരങ്ങേറും. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ മറവികൾക്ക് വിട്ടുകൊടുക്കരുത് എന്ന ആശയമാണ് കുട്ടികളുടെ പ്രച്ഛന്നവേഷ മത്സരത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇതിനു ശേഷം വിദ്യാർത്ഥിനികളുടെ നൃത്തവും അരങ്ങേറും.കെഎംസിസി ബഹ്‌റൈൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തോട് ആഘോഷങ്ങൾക്ക് സമാപനം കുറിക്കും. സാംസ്കാരിക സമ്മേളനത്തിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും.ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കെ എംസിസി ഓഫീസിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ല, ഏരിയ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറിമാരുടെയും അവലോകന യോഗത്തിൽ സംസ്ഥാനഭാരവാഹികളായ കെ പി മുസ്‌തഫ, റഫീഖ് തോട്ടക്കര, സഹീർ കാട്ടാമ്പള്ളി,ഫൈസൽ കണ്ടിത്താഴ ജില്ല ഏരിയ ഭാരവാഹികളായ സഹൽ തൊടുപുഴ, പി കെ ഇസ്‌ഹാഖ്, നിസാമുദ്ധീൻ മാരായമംഗലം, സഹീദ് പുഴക്കൽ, റിയാസ് തളിപ്പറമ്പ്, മുത്തലിബ് പൂമംഗലം, സമീർ ജിദ്ഹഫ്‌സ്, ഇൽയാസ് മുറിച്ചാണ്ടി, അഷറഫ് കൊയിലാണ്ടി, റിയാസ് സനാബീസ്, ഇബ്രാഹിം തിക്കോടി, ഒലീവ് സാംസ്കാരിക വേദി കൺവീനർ പി വി സിദ്ധീഖ് എന്നിവർ സന്നിഹിതരായിരുന്നു.

Leave A Comment