ലോകത്തിലെ ഏറ്റവും നീളമുള്ള കൈയെഴുത്ത് ഖുർആനുമായി ലോക റെക്കോർഡ് കാലിഗ്രാഫിസ്റ്റ് ബഹ്റൈൻ സന്ദർശിച്ചു

  • Home-FINAL
  • Business & Strategy
  • ലോകത്തിലെ ഏറ്റവും നീളമുള്ള കൈയെഴുത്ത് ഖുർആനുമായി ലോക റെക്കോർഡ് കാലിഗ്രാഫിസ്റ്റ് ബഹ്റൈൻ സന്ദർശിച്ചു

ലോകത്തിലെ ഏറ്റവും നീളമുള്ള കൈയെഴുത്ത് ഖുർആനുമായി ലോക റെക്കോർഡ് കാലിഗ്രാഫിസ്റ്റ് ബഹ്റൈൻ സന്ദർശിച്ചു


ജസീം ഫൈസി ചെറുമുക്കിനെ കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു

ഏറ്റവും നീളം കൂടിയ (1.106 മീറ്റർ നീളമാണുള്ളത്) ഖുർആന്റെ കൈയെഴുത്ത് പ്രതിയിലൂടെ ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി മുഹമ്മദ് ജസീം ഫൈസി ഹൃസ്സ സന്ദർശനാർത്ഥം ആണ് പവിഴ ദ്വീപിൽ എത്തിയത്. ഈജിപ്ഷ്യൻ പണ്ഡിതനായ മുഹമ്മദ് ഗബ്രിയേലിന്റെ ഗിന്നസ് റെക്കോഡ് തകർത്താണ് മുഹമ്മദ് ജസീം ലോക റെക്കോഡ് സ്വന്ത മാക്കിയത്. സ്വദേശി കളും വിദേശികളുമടക്കം നിരവ ധിപേരാണ് ഇദ്ദേഹത്തിന് അഭിനന്ദനവുമായെത്തുന്നത്. പെരിന്തൽമണ്ണയിലെ പട്ടിക്കാട് ജാമി അ നൂരിയ്യ അറബിക് കോളജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാ ക്കിയ ജസിം
മലപ്പുറ ജില്ല യിലെ തിരൂർ ചെമ്പ്ര അൽ ഈഖാള് ദർസ് വിദ്യർത്തി കൂടിയാണ്.സ്വലാഹുദ്ധീൻ ഫൈസി വെന്നിയൂർ ഉസ്താദിന്റെ കീഴിൽ പതിറ്റാണ്ടുകളോളം ദർസീ പഠനം നടത്തികൊണ്ടിരിക്കുമ്പോളാണ് അറബി കാലി ഗ്രാഫിയിൽ മികവ് തെളിയിക്കുന്നത്. മനാമയിലെ സെഖയ്യയിൽ നൂൺ അക്കാദമി ഒരുക്കിയ കാലിഗ്രാഫി വർക്ക്ഷോപ്പ് നടത്താൻ വേണ്ടി എത്തിയതായിരുന്നു ജസീം. നിലവിൽ യുഎഇയിലെ ഷാർജയിലാണ് ജോലി ചെയ്യുന്നത്. കൂടെ ഓൺലൈനായും ഓഫ് ലൈൻ ആയും വിദ്യാർത്ഥികൾക്ക് വേണ്ടി കാലിഗ്രാഫി പഠിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.2 മാസം മുമ്പ് ദുബൈ ഗോൾഡൻ വിസ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ജസീം ഫൈസി ക്ക് കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റി മൊമോന്റോ നൽകി സ്വീകരച്ചു.

മനാമ കെഎംസിസി കേന്ദ്ര ഓഫീസിൽ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ സ്വീകരണ ചടങ്ങ് ഉത്ഘാടനം ചെയ്തു, മലപ്പുറം ജില്ല ജനററൽ സെക്രട്ടറി അലി അക്ബർ സാഹിബ്‌ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി വി കെ റിയാസ് ഓളവട്ടൂർ തിരൂരങ്ങാടി മണ്ഡലം ഭാരവാഹി ജാഫർ തറമ്മൽ പുതു പറമ്പ്, കോട്ടക്കൽ മണ്ഡലം ട്രഷറർ അഹ്‌മദ്‌ കുട്ടി കരേക്കാട്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മലപ്പുറം ജില്ല ഭാരവാഹികൾ ആയ ഉമ്മർ കൂട്ടിലങ്ങാടി, ശിഹാബ് പൊന്നാനി, ഷാഫി കോട്ടക്കൽ,മഹ്‌റൂഫ്ആലുങ്ങൽ,മുജീബ്മലപ്പുറം,മൊയ്‌ദീൻ കൂട്ടിലങ്ങാടി,ഷഹീൻ പകര, കെഎംസിസി ഓഫീസ് സ്റ്റാഫ് നാസിം തന്നട എന്നിവർ പങ്കെടുത്തു.കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ്‌ കുന്നത്ത്പറമ്പിലിന്റെ ആദ്യക്ഷതയിൽ നടന്ന സംഗമം മണ്ഡലം ജനറൽ സെക്രെട്ടറി എം മൗസൽ മൂപ്പൻ ചെമ്പ്ര സ്വാഗതവും മണ്ഡലം സെക്രട്ടറി ശംസുദ്ധീൻ കുറ്റൂർ നന്ദിയും പറഞ്ഞു.

ബഹ്‌റൈൻ സന്ദർശന വേളയിൽ മനാമ സമസ്ത കേന്ദ്ര ഓഫീസിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സെയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങളെയും,ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ ഹബീബ് റഹ്മാൻ സാഹിബിനെയും സന്ദർശിക്കുകയും ജസ്സീം ഫൈസി എഴുതിയ ഏറ്റവും നീളം കൂടിയ പരിശുദ്ധ ഖുർആന്റെ ബഹ്‌റൈനിലേക്ക് കൊണ്ട് വന്ന രണ്ട് പേജ് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല കമ്മിറ്റി, കെഎംസിസി ബഹ്‌റൈൻ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി, കെഎംസിസി ബഹ്‌റൈൻ വയനാട് ജില്ല കമ്മിറ്റി, കെഎംസിസി മുഹറഖ് ഏരിയ കമ്മിറ്റി, മലപ്പുറം ഡിസ്ട്രിക്ട് ഫോറം അടക്കം നിരവധി സംഘടന കൾ ജസീം ഫൈസിക്ക് സ്വീകരണം നൽകി ആദരിച്ചിരുന്നു.സംഘടനകളുടെയും, വ്യക്തി കളുടെയും പേരുകൾ ലൈവ് ആയി കലിഗ്രാഫി യിൽ വരച്ചു കൊടുത്ത് ജസീം ആളുകൾ ക്ക് ഇഷ്ട സുഹൃത്ത് ആയി മാറി.ബഹ്‌റൈനിലെ വലിയ കെട്ടിടങ്ങളും തന്റെ ലാപ്ടോപ്പിൽ ജസീം വരക്കാൻ സമയം കണ്ടെത്തി.ചെറിയ സന്ദർശന വേളയിൽ ബഹ്‌റൈനിലെ ഒട്ടു മിക്ക ചരിത്ര സ്ഥലങ്ങളും സന്ദർശിച്ചു ജോലി സ്ഥലം ആയ UAE യിലേക്ക് തെന്നെ മടങ്ങി.

Leave A Comment