പവിഴ ദ്വീപിൽനിന്നും നാട്ടിലേക്കു മടങ്ങി പോകുന്ന കണ്ണന് കേരള നേറ്റീവ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു.ബഹ്റൈൻ മീഡിയ സിറ്റിയിൽ വച്ച് KNBA രക്ഷാധികാരി മോബി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ യാത്രയയപ്പ് യോഗത്തിൽ.ഷോൺ പുന്നൂസ്, രൂപേഷ്, പോൾ ജോൺ, സജി, വിഷ്ണു സതീഷ്, മണികണ്ഠൻ, ബിജു കൂരോപ്പട, ശ്രീജിത്ത്, ജോൺസൺ, ശ്രീരാജ്, ബിനു, തോമസ് എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.ഈ പവിഴ മണ്ണിനോട് വിട പറഞ്ഞ കണ്ണന് കേരള നേറ്റീവ്ബോൾ അസോസിയേഷൻ അംഗങ്ങൾ എല്ലാവിധ ആശംസകളും നേർന്നു.

