ബഹ്റൈനിലെ മലയാളികളുടെ പ്രിയപ്പെട്ട നാടൻ പന്തുകളി കൂട്ടായ്മയായ കേരള നേറ്റീവ് ബാൾ അസോസിയേഷൻ (കെഎൻബിഎ) യുടെ 2026-27 വാർഷിക പൊതുയോഗവും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരണവും 25/7/26 വിവിധ പരിപാടികളോടെ നടന്നു.കഴിഞ്ഞ വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരും വർഷത്തേക്കുള്ള പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്ത യോഗത്തിൽ എല്ലാവരുടെയും പൂർണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് പൊതുയോഗം ഉറപ്പിച്ചു പറഞ്ഞു.തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

ഭാരവാഹികൾ:
· ചെയർമാൻ: രഞ്ജിത്ത് കുരുവിള
· രക്ഷാധികാരി: ഷോൺ പൊന്നൂസ്
· പ്രസിഡന്റ്: മോബി കുര്യാക്കോസ്
· വൈസ് പ്രസിഡന്റ്: വിനോദ് ഇരച്ചേരിൽ
· സെക്രട്ടറി: ബിബിൻ വർഗീസ്
· ജോയിന്റ് സെക്രട്ടറി: ജിതിൻ കെ. കുട്ടപ്പൻ
· ട്രഷറർ: ടെൽഫിൻ
· ജോയിന്റ് ട്രഷറർ:ക്രിസ്റ്റി വർക്കി ജോസഫ്
അഡ്വൈസറി മെംബേഴ്സ്: ജോണി തോമസ്, സജി ജേക്കബ്, പോൾ ജോൺ
എക്സിക്യൂട്ടീവ് മെംബേഴ്സ്: ഷിജോ, രൂപേഷ്, അഖിൽ, നിതിൻ,അനന്ദു.
