ശീതകാല ഷെഡ്യൂളായി;കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ

  • Home page
  • International
  • ശീതകാല ഷെഡ്യൂളായി;കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ

ശീതകാല ഷെഡ്യൂളായി;കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ


കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ ഒക്ടോബർ 26 മുതൽ പുതിയ ശീതകാല വിമാന ഷെഡ്യൂൾ നിലവിൽ വരുന്നതോടെ ബാങ്കോക്ക്, ഗൾഫ്, ആഭ്യന്തര മേഖലകളിലേക്ക് കൂടുതൽ വിമാന സർവീസുകൾ. 2026 ഒക്ടോബർ 26 മുതൽ 2027 മാർച്ച് 28 വരെയാണ് ശീതകാല ഷെഡ്യൂൾ.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്കുള്ള നാല് പ്രതിവാര സർവീസുകളാണ് ശ്രദ്ധേയം. നിലവിൽ കൊച്ചിയിൽ നിന്ന് ബാങ്കോക്കിലെ ഡോൺ മുവാങ് വിമാനത്താവളത്തിലേക്ക് സർവീസ് ലഭ്യമാണ്. പുതിയ സർവീസ് കൂടി ആരംഭിക്കുന്നതോടെ ബാങ്കോക്കിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കും കൊച്ചിയിൽ നിന്ന് നേരിട്ടുള്ള കണക്‌ടിവിറ്റി ലഭിക്കും.
ഗൾഫ് മേഖലയിലും പുതിയ സർവീസുകൾ ഉണ്ടാകും. ഇൻഡിഗോ ഫുജൈറയിലേക്ക് ദിവസേന സർവീസ് ആരംഭിക്കും. ആകാശ എയർ ദുബായ്, ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ദിവസേന സർവീസ് നടത്തും.
ആഭ്യന്തര മേഖലയിൽ ഇൻഡിഗോ കൊൽക്കത്തയിലേക്കും തിരുവനന്തപുരത്തേക്കും ദിവസേന സർവീസ് നടത്തും.
ശീതകാല ഷെഡ്യൂൾ പ്രകാരം കൊച്ചി വിമാനത്താവളത്തിൽ നിന്ന് 32 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 28 വിമാനക്കമ്പനികൾ സർവീസ് നടത്തും. ഇതിൽ 13 ആഭ്യന്തരവും 19 രാജ്യാന്തരവുമായ ലക്ഷ്യസ്ഥാനങ്ങളാണ്. പ്രതിദിനം ശരാശരി 252 വിമാന സർവീസുകൾ കൊച്ചിയിൽ ഉണ്ടാകും.
ഗൾഫ് മേഖലയിലെ 13 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സർവീസുകൾ. അബുദാബി, ദുബായ്, ദോഹ, കുവൈത്ത്, റിയാദ്, മസ്കത്ത്, ഷാർജ, ജിദ്ദ, ബഹ്റൈൻ, ദമ്മാം, ഫുജൈറ, റാസ് അൽ ഖൈമ, സലാല എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവിടങ്ങളിലേക്ക് ആഴ്ചയിൽ 327 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

Leave A Comment