തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയമനത്തിന് മൂന്നംഗ സമിതി; പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അംഗങ്ങള്‍

  • Home-FINAL
  • Business & Strategy
  • തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയമനത്തിന് മൂന്നംഗ സമിതി; പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അംഗങ്ങള്‍

തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയമനത്തിന് മൂന്നംഗ സമിതി; പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അംഗങ്ങള്‍


തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയമനത്തിന് കൊളീജിയം മാതൃകയില്‍ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി. ജസ്റ്റിസുമാരായ കെ.എം ജോസഫ്, അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ നിയമന പ്രക്രിയയിൽ പരിഷ്കരണം ശുപാർശ ചെയ്യുന്ന ഹർജികൾ തീർപ്പാക്കിയത്. ഐക്യകണ്‌ഠ്യേനയാണ് അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്.

നിരവധി രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വന്നെങ്കിലും അവയൊന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിന് നിയമം/നടപടി രൂപപ്പെടുത്തിയിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തുന്നതുവരെ ഈ നിയമന രീതി പിന്തുടരണമെന്ന് ജസ്റ്റിസ് കെ.എം ജോസഫ് വിധിന്യായം വായിച്ചുകൊണ്ട് ആവശ്യപ്പെട്ടു. ന്യായമായും നിയമപരമായും പ്രവർത്തിക്കാനും ഭരണഘടനയുടെ വ്യവസ്ഥകളും കോടതിയുടെ നിർദ്ദേശങ്ങളും പാലിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ബാധ്യസ്ഥരാണെന്നും ബെഞ്ച് വ്യക്തമാക്കി.

Leave A Comment