കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ 15 ആം വാർഷിക ആഘോഷ പരിപാടിയായ “കോഴിക്കോട് ഫെസ്റ്റ് 2k26” ന്റെ വിജയത്തിനായി നൂറ്റൊന്ന് പേർ അടങ്ങിയ വലിയൊരു ആഘോഷ കമ്മിറ്റി നിലവിൽ വന്നു.
ഓറ ആർട്സ് ന്റെ ബാനറിൽ നടക്കുന്ന ഈ പരിപാടിയിൽ പ്രശസ്ത പിന്നണി ഗായകനായ “കൊല്ലം ഷാഫി നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റും, അസോസിയേഷൻ മെമ്പർ മാർ അവതരിപ്പിക്കുന്ന മറ്റു കലാ സംസ്കാരിക പരിപാടികളും മുഖ്യ ആകർഷണമായിരിക്കും.
പ്രസിഡന്റ് ജ്യോതിഷ് പണിക്കരുടെ അദ്ദ്യക്ഷതയിൽ നടന്ന സ്വാഗത സംഘ രൂപീകരണ മീറ്റിംഗിൽ ജനറൽ സെക്രട്ടറി ജോജീഷ് മേപ്പയ്യൂർ സ്വാഗതം പറയുകയും ,ചടങ്ങിൽ സ്വാഗത സംഘം ചെയർമാനായി പ്രശസ്ത എഴുത്തുകാരനും പത്ര പ്രവർത്തകനുമായ ഈ. വി. രാജീവനെയും, ജനറൽ കൺവീനർ ആയി പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ആയ യു. കെ. അനിൽ കുമാറിനെയും, മുഖ്യ രക്ഷാധികാരിയായി ഇന്ത്യൻ സ്കൂളിലെ മുൻ വൈസ് ചെയർമാൻ ആയിരുന്ന ആർ. പവിത്രനേയും തെരെഞ്ഞെടുത്തു.പ്രോഗ്രാം ചീഫ് കൺവീനർ ആയി രാജീവ് തുറയൂരിനെയും, അസിസ്റ്റന്റ് കൺവീനർ മാരായി അഷ്‌റഫ് പുതിയ പാലത്തേയും ,രാജേഷ് ഒഞ്ചിയത്തെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ:
സ്പോൺസർ ഷിപ്പ് കമ്മിറ്റി കൺവീനർ : MC പവിത്രൻ, സലീം ചിങ്ങപുരം, MM ബാബു, ബിനിൽ,ബഷീർ ഉള്ളിയേരി,സുബീഷ്,റോഷ്‌ജിത്,അജേഷ്, നികേഷ്,ഷെസ്സി രാജേഷ്, അനിത എന്നിവർ.സ്റ്റേജ് കണ്ട്രോൾ ഫൈസൽ ഫ്. എം .എന്റെർറ്റൈൻട്മെന്റ് സെക്രട്ടറി വികാസിന്റെ നേതൃത്വത്തിൽ സ്റ്റേജ് ഇന പരിപാടികളുടെ കൺവീനറായി അൻവർ നിലമ്പൂർ,ശ്രീജിത്ത് കുറിഞ്ഞാലിയോട്,മുബീന മൻഷീർ, സന്ധ്യ രാജേഷ്, രമേശ് ബേബി കുട്ടൻ,റീഷ്മ ജോജീഷ്, അരുണിമ ശ്രീജിത്ത്, ഷൈനി ജോണി, ഉപർണ ബിനിൽ, രഞ്ജുഷ രാജേഷ് (അസി. കൺവീനർസ്)
റീസെപ്ഷൻ കമ്മിറ്റി കൺവീനർ ആയി രാധാകൃഷ്ണൻ തിക്കോടി,സുനീഷ് സുശീലൻ,അജയ് കൃഷ്ണൻ, സുനിൽ ബാബു, മൻഷീർ, അബ്ബാസ് പാലക്കാട്, എന്നിവർ.മീഡിയ കൺവീനറായി സത്യൻ പേരാമ്പ്ര, സുധീർ പയ്യോളി& സുഭാഷ്(അസിസ്റ്റന്റ്കൺവീനർസ്) എന്നിവർ.പബ്ലിസിറ്റി കൺവീനർ മണിക്കുട്ടൻ,എബി എബ്രഹാം, ശ്രീജിത്ത് അരകുളങ്ങര, അതുൽ മേപ്പയ്യൂർ,അനൂപ്, ശ്രുതിസുബീഷ്, ശ്യാമ,കാസ്സിം കല്ലായിഎന്നിവരെയും തിരഞ്ഞെടുത്തു.മറ്റു രക്ഷാധികാരികളായി മോനി ഒടികണ്ടത്തിൽ, അജിത് കുമാർ കണ്ണൂർ,ഗോപാലൻ വി. സി, ജോണി താമരശ്ശേരി,സുരേഷ് സുബ്രഹ്മണ്യൻ, സെയ്യെദ് ഹനീഫ്,ഗഫൂർ കൈപ്പമംഗലം എന്നിവരെയും തിരഞ്ഞെടുത്തു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്വാഗത സംഘം ഭാരവാഹികൾക്ക് ട്രഷറർ റിഷാദ് കോഴിക്കോട്,മനോജ് മയ്യന്നൂർ,ആർ. പവിത്രൻ, ഈ. വി. രാജീവൻ, അനിൽകുമാർ. യൂ. കെ, രാജീവ് തുറയൂർ, എം. സി. പവിത്രൻ, അജിത് കുമാർ കണ്ണൂർ, രാധാകൃഷ്ണൻ തിക്കോടി,Dr.സുരേഷ് സുബ്രഹ്മണ്യൻ, സെയ്യദ് ഹനീഫ്, ഗോപാലൻ വി സി,എം. എം. ബാബു, സലീം ചിങ്ങപുരം,ജോണി താമരശ്ശേരി, അഷ്‌റഫ് പുതിയപാലം,മുബീന മൻഷീർ, സന്ധ്യ രാജേഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫൈസൽ ഫ്. എം. പരിപാടികൾ നിയന്ത്രിച്ചു.ജനുവരി 23 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിമുതൽ രാത്രി 12 മണിവരെ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ചാണ് ഈ സംഗീത നൃത്ത സായാഹ്നം ബഹ്‌റൈനിലെ കലാ ആസ്വാദകർക്കായി ഓറ ആർട്സിന്റെ ബാനറിൽ മനോജ് മയ്യന്നൂർ അണിയിച്ചൊരുക്കുന്നത്. റേഡിയോ പാർട്നർ ആയി റേഡിയോ സുനോ 87.6 ആണ്.ബഹ്‌റൈനിലെ മുഴുവൻ കലാ ആസ്വാദകരെയും ഞങ്ങൾ ഇന്ത്യൻ ക്ലബ്ബിലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

