കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന് പുതിയ നേതൃത്വം

  • Home-FINAL
  • Business & Strategy
  • കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന് പുതിയ നേതൃത്വം

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന് പുതിയ നേതൃത്വം


കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈനിന്‍റെ 2026-2028 ലേക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സമ്മേളനത്തിൽ വെച്ചു തിരഞ്ഞെടുത്തു. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട 43 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് 7 അംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്.

ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ നിസാർ കൊല്ലം പ്രസിഡന്റ് ആയും ജഗത് കൃഷ്ണകുമാർ ജനറൽ സെക്രട്ടറിയായും ബിനു കുണ്ടറ ട്രഷററായും തിരഞ്ഞെടുത്തു. രാജ് കൃഷ്ണൻ (വർക്കിങ് പ്രസിഡന്റ്) അനൂബ് തങ്കച്ചൻ (ഓർഗനൈസിങ് സെക്രട്ടറി) , വി എം പ്രമോദ് (സെക്രട്ടറി), സിദ്ദിഖ്ഷാൻ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ്‌ മറ്റംഗങ്ങള്‍.

ഇപ്പോൾ നടന്നു വരുന്ന പദ്ധതികളും പ്രവർത്തനങ്ങളും തുടരുമെന്നും, അടുത്ത രണ്ടു വർഷം കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും പ്രസിഡന്റ് നിസാർ കൊല്ലവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു. ബഹ്‌റൈനിലെ കൊല്ലം പ്രവാസികൾ കെപിഎ യുമായി സഹകരിച്ചു പ്രവർത്തിക്കാൻ മുന്നോട്ടു വരണമെന്നും ഇരുവരും അഭ്യർഥിച്ചു.

കഴിഞ്ഞ കാല പ്രവർത്തനങ്ങൾക്ക് ബഹ്‌റൈനിലെ പൊതു സമൂഹം നൽകിയ പിന്തുണക്കു നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും സഹായങ്ങൾ ഉണ്ടാകണമെന്നും ഇരുവരും കൂട്ടിച്ചേർത്തു.

കെ . സി . എ പ്രസിഡന്റ് ജെയിംസ് ജോൺ ഉത്‌ഘാടനം ചെയ്ത സാംസ്‌കാരിക സമ്മേളനത്തിൽ വച്ചാണ് പുതിയ നേതൃത്വത്തിനെ പ്രഖാപിച്ചത് . അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു . കെ . പി . എ രക്ഷാധികാരികളായ ബിജു മലയിൽ, ചന്ദ്രബോസ് എന്നിവർ ആശംസകൾ അറിയിച്ചു. നിയുക്ത ട്രഷറർ ബിനു കുണ്ടറയുടെ നന്ദിപ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.

Leave A Comment