കെപിഫ് അടിയന്തര രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • കെപിഫ് അടിയന്തര രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

കെപിഫ് അടിയന്തര രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു


പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം കണക്കിലെടുത്തു കോഴിക്കോട് ജില്ല പ്രവാസി ഫോറം( കെ.പി.എഫ് ബഹ്റൈൻ) സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിൻ്റെ സഹായത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.രക്തം നൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ സംഘടിപ്പിച്ച കെ.പി. എഫ് ൻ്റെ ഒരാഴ്ചയോളംനടന്ന രക്‌തദാന ക്യാമ്പിൽ എഴുപതോളം പേർ ഇതു വരെ പങ്കെടുത്തു. ജനറൽ സെക്രട്ടറി അരുൺപ്രകാശിന്റെയും വൈസ് പ്രസിഡണ്ട് അഖിൽ താമരശ്ശേരിയുടെയും നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിൽ രക്ഷാഷധികാരികളായ ജമാൽ കുറ്റിക്കാട്ടിൽ,യു കെ ബാലൻ ഇന്റെർണൽ ഓഡിറ്റർ ഹരീഷ് പികെ, ചാരിറ്റി വിങ് ജോയിൻ കൺവീനർ ബിദുലേഷ് പറമ്പത്ത് ,ജോയിന്റ് ട്രഷറർ സുജീഷ് മാടായി,വനിതാ വിഭാഗം കൺവീനർ സജ്‌ന ഷാനൂബ്, ചാരിറ്റി വിങ്,ലേഡീസ് വിങ് മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരും, ക്യാമ്പിന് നേതൃത്വം നൽകി.

നിലവിലെ അടിയന്തര സാഹചര്യത്തിൽ എപ്പോൾവേണമെങ്കിലും നിർദ്ധിഷ്ടസമയത്ത് രക്‌തം നൽകാമെന്ന് ചാരിറ്റി വിങ് അറിയിച്ചു.സംശയങ്ങൾക്ക് കെപിഫ് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയെ(+973 36270501)സമീപിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു

Leave A Comment