കോഴിക്കോട് ജില്ല പ്രവാസി ഫോറം (KPF) പ്രശസ്ത എഴുത്തുകാരൻ പി. ഹരീന്ദ്രനാഥിനെ ആദരിക്കുന്നു

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ജില്ല പ്രവാസി ഫോറം (KPF) പ്രശസ്ത എഴുത്തുകാരൻ പി. ഹരീന്ദ്രനാഥിനെ ആദരിക്കുന്നു

കോഴിക്കോട് ജില്ല പ്രവാസി ഫോറം (KPF) പ്രശസ്ത എഴുത്തുകാരൻ പി. ഹരീന്ദ്രനാഥിനെ ആദരിക്കുന്നു


മഹാത്മാഗാന്ധി കാലവും കര്‍മ്മപഥവും (1869–1915) എന്ന പ്രസിദ്ധമായ പുസ്തകത്തിന്റെ പ്രശസ്തനായ രചയിതാവ് പി. ഹരീന്ദ്രനാഥ് ബഹ്‌റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ കോഴിക്കോട് ജില്ല പ്രവാസി ഫോറത്തോടൊപ്പം പങ്കെടുക്കുന്നു.

തീയതി:ജൂൺ 14 ശനിയാഴ്ച 2025.
സ്ഥലം: ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയം
സമയം: വൈകുന്നേരം 7:30 ന്

അടുത്തിടെ ഏറെ പ്രശംസ നേടിയ ഈ പുസ്തകം തയ്യാറാക്കാൻ ഏതാണ്ട് അഞ്ചു വർഷത്തെ കടിനാധ്വാനവും ഗവേഷണവും വേണ്ടി വന്നത് ശ്രദ്ധയാകർഷിച്ചു. മഹാത്മാ ഗാന്ധിജിയുടെ ബാല്യകാലവും യുവത്വവും ഉൾപ്പെടുത്തി എഴുതിയ ഈ കൃതിയിലൂടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രാരമ്പ ഘട്ടങ്ങൾ മനസ്സിലാക്കാൻ മികച്ച അവസരമാണ് ഈ സംഗമം.പ്രസിദ്ധനായ എഴുത്തുകാരനുമായി നേരിൽ കാണാനും സംവദിക്കാനും ഇതൊരു അപൂർവ അവസരമാണ്.നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഈ ആദരണ ചടങ്ങിൽ ഹൃദയം നിറഞ്ഞു സ്വാഗതം ചെയ്യുന്നു.

സുധീർ തിരുനിലത്ത്
(പ്രസിഡൻ്റ്)

അരുൺ പ്രകാശ്
(ജനറൽ സെക്രട്ടറി)

സുജിത് സോമൻ
(ട്രഷറർ)

ബവിലേഷ് പി എം
(എൻ്റർടൈൻമെൻ്റ് വിംഗ് കൺവീനർ )

Leave A Comment