ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (KPF)ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാം ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഇന്നും ,നാളെയുമായി അൽ അഹ്ലി സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ അരങ്ങേറും.
പ്രവാസി സമൂഹത്തിൽ കായിക സൗഹൃദവും ആരോഗ്യകരമായ മത്സര മനോഭാവവും വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ബഹ്റൈനിലെ പ്രമുഖ എട്ട് ടീമുകൾ മാറ്റുരക്കും. ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസറായി ഇബ്രാഹിം കെ. കാനൂ, പാവെർഡ് ബൈ പാർട്ണറായി ടൊയോട്ട, അസോസിയേറ്റ് പാർട്ണറായി BMC എന്നിവരാണ് സഹകരിക്കുന്നത്.
ഇന്ന് വ്യാഴാഴ്ച രാത്രി 9.30ന് ആരംഭിക്കുന്ന ആദ്യ ദിന മത്സരങ്ങളിൽ എവറസ്റ്റ് എഫ്.സി (നേപ്പാൾ) – പി.എൽ.എസ് മറീന എഫ്.സി, ജി.എസ്.ബി എഫ്.സി – എഫ്.സി ജി.ആർ.ഒ, അൽ കേരളാവി എഫ്.സി – ബേസ് ട്രേഡിംഗ് ഗോസി എഫ്.സി, വുൾഫ് പാക്ക് എഫ്.സി – കിംസ് യുവ കേരള എഫ്.സി എന്നീ ടീമുകൾ ഏറ്റുമുട്ടും.കായിക പ്രേമികൾക്കായി ആവേശകരമായ മത്സരങ്ങൾ ഒരുക്കുന്ന ടൂർണമെന്റിലേക്ക് മുഴുവൻ പ്രവാസി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്:
കൺവീനർ
സുധി ചാത്തോത്ത്
+973 35973047
ജോയിന്റ് കൺവീനേഴ്സ്
അശ്വതി മിഥുൻ
+973 32119436
ബിധുലേഷ് പറമ്പത്ത്
+973 33156933
