കോഴിക്കോട് ജില്ല പ്രവാസി ഫോറം;ഒളിമ്പ്യൻ അബ്ദുൾ രഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ജില്ല പ്രവാസി ഫോറം;ഒളിമ്പ്യൻ അബ്ദുൾ രഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

കോഴിക്കോട് ജില്ല പ്രവാസി ഫോറം;ഒളിമ്പ്യൻ അബ്ദുൾ രഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു


കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ജൂൺ 18,19 തീയതികളിൽ സംഘടിപ്പിക്കുന്ന ഒളിമ്പ്യൻ അബ്ദുൾ രഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ അനാച്ഛാദനം നടന്നു.സ്പോർട്സ് വിംഗ് കൺവീനർ സുധി ചാത്തോത്ത്, ജോയിന്റ് കൺവീനർമാരായ അശ്വതി മിഥുൻ, ബിദുലേഷ് പറമ്പത്ത് എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.ഐ മാക് ബിഎംസി യുടെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും, പ്രവാസി സമൂഹത്തിനിടയിൽ വലിയ ആവേശമാണ് പരിപാടിയോട് അനുബന്ധിച്ച് ഉയർന്നുവരുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.കായിക സൗഹൃദവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ വിവിധ ടീമുകൾ പങ്കെടുക്കും. പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തത്തോടെ പരിപാടി ശ്രദ്ധേയമാക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും സംഘാടകർ അറിയിച്ചു.
Venue: Al Ahli club ground
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ടൂർണമെന്റ് കോർഡിനേറ്റർ;ജെറി ജോയ് +973 34142880,കൺവീനർ സുധി ചാത്തോത്ത് +973 35973047,
ജോയിന്റ് കൺവീനേഴ്സ് അശ്വതി മിഥുൻ +973 32119436,ബിദുലേഷ് പറമ്പത്ത് +973 33156933.

Leave A Comment