കോഴിക്കോട് ജില്ല പ്രവാസി ഫോറം ഒളിമ്പ്യൻ അബ്ദുൽറഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ജില്ല പ്രവാസി ഫോറം ഒളിമ്പ്യൻ അബ്ദുൽറഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ

കോഴിക്കോട് ജില്ല പ്രവാസി ഫോറം ഒളിമ്പ്യൻ അബ്ദുൽറഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (KPF) സംഘടിപ്പിക്കുന്ന മൂന്നാമത് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് 2026-ന്റെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് (ജൂൺ 19) രാത്രി സിഞ്ച് അൽ അഹ്ലി സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കും.ജൂൺ 18-ന് നടന്ന പ്രാഥമിക റൗണ്ടിൽ എട്ട് ടീമുകൾ തമ്മിൽ നടന്ന ആവേശകരമായ മത്സരങ്ങൾക്ക് ശേഷം പി ൽ എസ് മറീന എഫ് സി, ജി എസ് ബി എഫ് സി,അൽ കേരളാവി എഫ് സി , കിംസ് യുവ കേരള എഫ് സി.എന്നീ നാല് ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടി.രാത്രി 9.15-ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ പി ൽ എസ് മറീന എഫ് സി,ജി എസ് ബി എഫ് സി യും ഏറ്റുമുട്ടും. രാത്രി 10.00-ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ അൽ കേരളാവി എഫ് സി , കിംസ് യുവ കേരള എഫ് സി യും തമ്മിൽ പോരാട്ടമുണ്ടാകും. വിജയികളാകുന്ന ടീമുകൾ രാത്രി 11.15-ന് നടക്കുന്ന ഫൈനലിൽ കിരീടത്തിനായി മാറ്റുരയ്ക്കും.

കായിക മത്സരങ്ങൾക്കൊപ്പം കുട്ടികൾക്കായി

പ്രത്യേക കെപിഎഫ് കിഡ്സ് എക്സിബിഷൻ മാച്ച് രാത്രി 10.45-ന് സംഘടിപ്പിക്കുന്നതും

പരിപാടിയുടെ പ്രധാന ആകർഷണമാണ്.ബഹ്റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ കായിക സൗഹൃദവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിലേക്ക് മുഴുവൻ കായികാസ്വാദകരെയും സംഘാടകർ സ്വാഗതം ചെയ്തു.

വേദി: Zinj Al Ahli Satadium

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

കൺവീനർ സുധി ചാത്തോത്ത്
+973 35973047
ജോയിന്റ് കൺവീനേഴ്സ്
അശ്വതി മിഥുൻ
+973 32119436
ബിദുലേഷ് പറമ്പത്ത്
+973 33156933

Leave A Comment