കെ.പി.എഫ് ബഹ്റൈൻ ലേഡീസ് വിംഗ് സംഘടിപ്പിച്ച “പെരുന്നാൾ രാവ്” ശ്രദ്ധേയമായി

  • Home-FINAL
  • Business & Strategy
  • കെ.പി.എഫ് ബഹ്റൈൻ ലേഡീസ് വിംഗ് സംഘടിപ്പിച്ച “പെരുന്നാൾ രാവ്” ശ്രദ്ധേയമായി

കെ.പി.എഫ് ബഹ്റൈൻ ലേഡീസ് വിംഗ് സംഘടിപ്പിച്ച “പെരുന്നാൾ രാവ്” ശ്രദ്ധേയമായി


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ലേഡീസ് വിംഗ് ബഹ്റൈൻ സംഘടിപ്പിച്ച “പെരുന്നാൾ രാവ്” പരിപാടി ബി.എം.സി ഓഡിറ്റോറിയത്തിൽ വിപുലമായ ജന പങ്കാളിത്തത്തോടെ നടന്നു. കുടുംബസൗഹൃദ അന്തരീക്ഷത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രേഗസ്‌ന സുധി, പ്രിയങ്ക ജിതേഷ് വേദി നിയന്ത്രിച്ചതും ലേഡീസ് വിംഗിന്റെയും ചിൽഡ്രൻസ് വിംഗിന്റെയും സജീവ പങ്കാളിത്തവും ശ്രദ്ധേയമായി.
ലേഡീസ് വിംഗ് കൺവീനർ സജ്‌ന ഷാനൂബിന്റെ നേതൃത്വത്തിൽ ജോയിന്റ് കൺവീനർമാരായ അഞ്ജലി സുജീഷ്, ഷറീന ഖാലിദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അതോടൊപ്പം, കെപിഎഫ് ലേഡീസ് വിംഗ് പുതുതായി പുറത്തിറക്കാനിരിക്കുന്ന മാഗസിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. വനിതാ അംഗങ്ങളുടെ സൃഷ്ടിപരമായ കഴിവുകളും സാമൂഹിക ഇടപെടലുകളും ഉൾക്കൊള്ളുന്ന മാഗസിൻ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പുതിയ മുഖം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലേഡീസ് വിംഗ് പ്രതിനിധികൾ അറിയിച്ചു.

Leave A Comment