കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (NSS ബഹ്‌റൈൻ) മന്നം ജയന്തി ആഘോഷിച്ചു

  • Home-FINAL
  • Business & Strategy
  • കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (NSS ബഹ്‌റൈൻ) മന്നം ജയന്തി ആഘോഷിച്ചു

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (NSS ബഹ്‌റൈൻ) മന്നം ജയന്തി ആഘോഷിച്ചു


കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (എൻ. എസ്. എസ്. ബഹ്‌റൈൻ) മന്നം ജയന്തി ആഘോഷം വ്യാഴാഴ്ച വൈകിട്ട് ഇന്ത്യൻ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വൈകിട്ട് 7 മണി മുതൽ നടന്ന ചടങ്ങുകളിൽ ബഹ്‌റിനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

കെ.എസ്.സി.എ. പ്രസിഡന്റ്‌ രാജേഷ് നമ്പ്യാരിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പുതിയ ഭരണസമിതിയുടേയും, ലേഡീസ് വിങ്ങിന്റെയും സ്ഥനാരോഹനണ ചടങ്ങുകളും നടന്നു.ഭാരത കേസരി മന്നത്തു പദ്മനാഭന്റെ സ്മരണാർത്ഥം നൽകുന്ന മന്നം അവാർഡ് ബഹ്‌റൈനിലെ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. കെ. എസ്. മേനോന് സമ്മാനിച്ചു.കെ.എസ്.സി.എ ഈ വർഷം തിരഞ്ഞെടുത്ത ബഹ്‌റൈനിലെ കലാ-സാംസ്കാരിക-വിദ്യാഭ്യാസ-വാണിജ്യ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.കെ.എസ്.സി.എ. ജനറൽ സെക്രട്ടറി,അനിൽ പിള്ള, കെ.എസ്.സി.എ കടന്നുവന്ന വഴികൾ കഴിഞ്ഞ 43 വർഷത്തെ സേവന പാരമ്പര്യം ഉൾപ്പെടുത്തി ചടങ്ങിൽ സ്വാഗതം പറഞ്ഞു.പ്രസിഡന്റ്‌ രാജേഷ് നമ്പ്യാർ, പുരസ്‌കാരജേതാക്കളെ അഭിനന്ദിച്ച് കെ.എസ്.സി.എ-യുടെ പ്രവർത്തനങ്ങൾ, പുരസ്‌ക്കാര നിർണായ രീതികൾ എന്നിവ വിശദീകരിച്ച് ചടങ്ങിനെ അഭിസംബോധന ചെയ്തു.

ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി, വിനോദ് കെ. ജേക്കബ് അവർഡുകൾ വിതരണം ചെയ്തു.ബഹ്‌റിനിലെ വ്യവസായിയും, വിദ്യാഭ്യാസ -ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ള ഡോക്ടർ. കെ. എസ്. മേനോൻ മന്നം അവാർഡ് ഏറ്റുവാങ്ങി.

പാവപ്പെട്ടവർക്ക് നിരവധി വീടുകൾ വെച്ചുനൽകിയിട്ടുള്ള ബഹ്‌റൈൻ കേരളീയ സമാജം നേടിയ സേവാ രത്‌ന പുരസ്‌കാരം, സമാജം പ്രസിഡന്റ്‌, പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവുകൂടിയായ, പി. വി. രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി, വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

കഴിഞ്ഞ 75 വർഷമായി വിദ്യാഭ്യാസ രംഗത്ത് നിസ്തുല സേവനം കാഴ്ചവെച്ചിട്ടുള്ള ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ നേടിയ ഗ്യാൻ ദീപ് പുരസ്കാരം, ചെയർമാൻ, അഡ്വക്കേറ്റ് ബിനു മണ്ണിൽ വർഗീസ്, പ്രിൻസിപ്പാൾ, പി. വി. പളനിസ്വാമി, മറ്റ് ഇന്ത്യൻ സ്കൂൾ ഭാരവാഹികൾ, അധ്യാപകർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

വിദ്യാഭ്യാസ രംഗത്തും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിട്ടുള്ള യൂണിഗ്രാഡ് എഡ്യൂക്കേഷൻ സെന്റർ പ്രിൻസിപ്പാളും, ഡയറക്ടറുമായ അഡ്വക്കേറ്റ് സുജ ജെ. പി. മേനോൻ കർമ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി.

ബഹ്‌റിനിലും, ഭാരതത്തിലും ഉൾപ്പടെ മറ്റ് വിദേശനാടുകളിലും, ചെണ്ട, സോപാന സംഗീതം, ഇടക്ക എന്നിങ്ങനെയുള്ള ഭാരതത്തിന്റെ വിവിധ കലാരൂപങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സോപാനം വാദ്യ കലസംഘം, ബഹ്‌റൈൻ, വാദ്യ കലാശ്രീ പുരസ്കാരം, ഗുരു മേളരത്‌നം സന്തോഷ്‌ കൈലാസ് ഏറ്റുവാങ്ങി.

പുരസ്ക്കാരം സ്വീകരിച്ചുകൊണ്ട് എല്ലാവരും കെ. എസ്. സി. എ-യുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.പിന്നീട് ഗായിക, സ്വർണ കെ. എസ് നയിച്ച ഗാനമേളയും, ബഹ്‌റിനിലെ പ്രഗത്ഭ കലാപ്രതിഭകൾ അവതരിപ്പിച്ച കലാപ്പരിപാടികളും നടന്നു.

കെ. എസ്. സി. എ. മുൻ പ്രസിഡന്റ്‌ പ്രവീൺ നായർ, സുനിൽ സ്. പിള്ള, സ്ഥാപക അംഗങ്ങൾ, മറ്റ് അംഗങ്ങൾ ഉൾപ്പടെ ബഹ്‌റിനിലെ കലാ- സാംസ്കാരിക-സേവാരംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനാ പ്രതിനിധികൾ,മീഡിയ പാർട്ണർ ബഹ്‌റൈൻ മീഡയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് , ഇവന്റ് പാർട്ണർ കോൺവെക്സ് മീഡിയ മാനേജിങ് ഡയറക്ടർ അജിത് നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കെ.എസ്.സി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ, അസിസ്റ്റന്റ് സെക്രട്ടറി, സതീഷ് കെ.,ട്രഷറർ, അരുൺ സി. ടി.,എന്റർടൈൻമെന്റ് സെക്രട്ടറി, മനോജ്‌ നമ്പ്യാർ, മെമെമ്പർഷിപ് സെക്രട്ടറി, അനൂപ് പിള്ള, സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി, സുജിത്കുമാർ, ഇന്റെർണൽ ഓഡിറ്റർ, അജേഷ് നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ലേഡീസ് വിഭാഗം പ്രസിഡന്റ്‌, രമ സന്തോഷ്‌, സെക്രട്ടറി, സുമ മനോഹർ, വൈസ് പ്രസിഡന്റ്‌, ഡോക്ടർ ബിന്ദു നായർ, ജോയിന്റ് സെക്രട്ടറി, ദിവ്യ ഷൈൻ, ട്രഷറർ, ലീബ രാജേഷ്, എന്റർടൈൻമെന്റ് സെക്രട്ടറി, ചിന്തുരാജ് സന്ദീപ്, എക്സിക്യൂട്ടീവ് അംഗം, രാധ ശശിധരൻ, സാന്ദ്ര നിഷിൽ എന്നിവർ ചുമതലകൾ ഏറ്റെടുത്തു.ജനറൽ കൺവീനർ, ഹരീഷ് നായർ, ജോയിന്റ് കൺവീനർ, പ്രശാന്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.വൈസ് പ്രസിഡന്റ്‌, അനിൽകുമാർ യു. കെ. നന്ദി പ്രകാശിപ്പിച്ചു.

എം. സി. മാരായ പ്രജിഷ, സാബു പാലാ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

Leave A Comment