ബഹ്‌റൈൻ സീനിയർ സിറ്റിസൺസ് ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് – ഈദ് ആഘോഷം

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ സീനിയർ സിറ്റിസൺസ് ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് – ഈദ് ആഘോഷം

ബഹ്‌റൈൻ സീനിയർ സിറ്റിസൺസ് ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് – ഈദ് ആഘോഷം


ബഹ്‌റൈൻ സീനിയർ സിറ്റിസൺസ് സൽമാബാദിലുള്ള ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പും, ഈദ് ആഘോഷവും നടത്തി.അൽഹിലാൽ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ, ക്യാമ്പിലെ മുഴുവൻ തൊഴിലാളികളും പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിന് ശേഷം അവർക്കുള്ള ഉച്ചഭക്ഷണവും വിതരണം ചെയ്തു.ആക്ടിങ് പ്രസിഡന്റ് രത്നകുമാർ പാലയാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ പ്രോഗ്രാം ഉത്ഘാടനം ചെയ്തു.

ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ആമുഖ പ്രഭാഷണം നടത്തി.ലേബർ ക്യാമ്പിലെ സീനിയർ ആയിട്ടുള്ള ശ്രീനിവാസ്, സജി ബാബു എന്നിവരെ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, വൈസ് പ്രസിഡന്റ് ജോണി താമരശ്ശേരി, ജോയിന്റ് കൺവീനർ എസ്. എ. സലാഹുദീൻ, രത്നകുമാർ എന്നിവർ ചേർന്ന് പൊന്നാടയിട്ട് വേദിയിൽ വെച്ച് ആദരിച്ചു.

എബ്രഹാം ജോൺ, ഫ്രാൻസിസ് കൈതാരത്ത്, രാജൻ എബ്രഹാം എന്നിവരെയും മൂസ്സ ഹാജി, പ്രോഗ്രാം കൺവീനർ ഷാജഹാൻ കരുവന്നൂർ എന്നിവർ വേദിയിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.ബഹ്‌റിനിലെ അറിയപ്പെടുന്ന എഴുത്തുകാരനും, സാമൂഹ്യ പ്രവർത്തകനുമായ ഇ. വി. രാജീവ്‌, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് മെമ്പർ ബിജു ജോർജ്ജ്, സാമൂഹ്യ പ്രവർത്തകനായ സെയ്യദ് ഹനീഫ്, സീനിയർ സിറ്റിസൺസ് അംഗമായ അജിത് കുമാർ, പ്രോഗ്രാം കൺവീനർ ഷാജഹാൻ കരുവന്നൂർ, കേരള സോഷ്യൽ കൾച്ചറൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് യു. പി.അനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സെക്രട്ടറി പ്രസന്നൻ കൊടുങ്ങല്ലൂർ സ്വാഗതവും, ഷാജി കൊല്ലം നന്ദിയും പറഞ്ഞു.രാജേഷ് പെരുങ്ങുഴി എം. സി. ആയിരുന്നു.ബിജു കുരോപ്പോട, അരുൺ തൃശൂർ, മനോജ്‌ വടകര, സന്തോഷ്‌ കുമാർ, എം. എ.റഹ്‌മാൻ, ജയൻ കുന്നത്ത്, ഷറഫ്, പ്രസന്ന രാജു, രാജീവൻ. ടി. സി, പോൾ കെ. ആന്റണി, ഈപ്പച്ചൻ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave A Comment